Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിയേണ്ടത് വാക്കിനെയല്ല, വക്താവിനെ

മുഖ്യ പ്രാണനും ബ്രഹ്മത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അത് മാത്രമല്ല ഇവിടെ ബ്രഹ്മം എന്ന അര്‍ത്ഥം തന്നെയാണ് യോജിക്കുക.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 8, 2019, 01:05 am IST
in Samskriti

‘പ്രാണന്‍’എന്ന് പറഞ്ഞത് ബ്രഹ്മത്തെ തന്നെയെന്ന് അടുത്ത സൂത്രത്തിലും സ്ഥാപിക്കുന്നു.

സൂത്രം- ജീവമുഖ്യപ്രാണ ലിംഗാന്നേതി ചേന്ന ഉപാസാത്രൈവിധ്യാദാശ്രിതത്വാദിഹ തദ്യോഗാത്

(ജീവമുഖ്യ പ്രാണലിംഗാത് ന ഇതി ചേത് ന ഉപാസാത്രൈവിധ്യാത് ആശ്രിതത്വാത് ഇഹ തദ് യോഗാത്)

ജീവന്റെയും മുഖ്യ പ്രാണന്റെയും ലക്ഷണങ്ങള്‍ കാണുന്നതിനാല്‍ ബ്രഹ്മമെന്ന് പറയാനാകില്ല എന്നാണെങ്കില്‍ അത് ശരിയല്ല. അങ്ങനെയെങ്കില്‍ മൂന്നു വിധം ഉപാസനകളെ പറയുന്നു എന്നു വരും. അത് യുക്തമല്ല. ജീവനും

മുഖ്യ പ്രാണനും ബ്രഹ്മത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അത് മാത്രമല്ല ഇവിടെ ബ്രഹ്മം എന്ന അര്‍ത്ഥം തന്നെയാണ് യോജിക്കുക.

ഇന്ദ്രന്‍ പ്രതര്‍ദനന് നല്‍കുന്ന ഉപദേശത്തില്‍ പ്രാണ ശബ്ദത്തെ ഉപയോഗിച്ചത് ബ്രഹ്മം എന്ന അര്‍ത്ഥത്തിലല്ല എന്ന്  കൗഷീതകി ഉപനിഷത്തിലെ തന്നെ ഒരു മന്ത്രം ചൂണ്ടിക്കാട്ടി മറ്റൊരു തരത്തില്‍ പൂര്‍വ്വ പക്ഷം വാദിക്കുന്നു.

‘ന വാചം വിജിജ്ഞാസീത, വക്താരം വിജാനീയാത്’- വാക്കിനെ അറിയാനാഗ്രഹിക്കരുത് വക്താവിനെ അറിയുക എന്ന് പറയുന്നു. ഇത് ജീവനെയാണ് ഉദ്ദേശിക്കുന്നതെന്നാണ് അവരുടെ വാദം.

അതുപോലെ ‘അഥ ഖലു പ്രാണ ഏവ പ്രജ്ഞാത്മേദം ശരീരം പരിഗൃഹ്യോത്ഥാപയതി’- പ്രാണാനാകുന്ന ഈ പ്രജ്ഞാത്മാവ് ഈ ശരീരത്തെ ഉത്ഥാപനം ചെയ്യുന്നു എന്ന് പറയുന്നു. ഇത് മുഖ്യ പ്രാണനെയാണ് പറയുന്നതെന്നാണ് മറ്റൊരു വാദം.

പ്രശ്‌നോപനിഷത്തില്‍ പ്രാണന്റെ ഒരു പ്രസ്താവനെയെയും തങ്ങളുടെ വാദത്തിന് ശക്തിയായി പൂര്‍വ്വ പക്ഷം എടുത്തുകാട്ടുന്നു. ഇന്ദ്രിയങ്ങള്‍ അവരുടെ ശ്രേഷ്ഠതയെ വാദിക്കുമ്പോള്‍ പ്രാണന്‍ പറയുന്നു.

‘മാ മോഹമാപദ്യഥ. അഹമേവൈതത് പഞ്ചധാത്മാനം പ്രവിഭജ്യ ഏതത് ബാണമവഷ്ടഭ്യ വിധാരയാമി’ – നിങ്ങള്‍ വ്യാമോഹിക്കേണ്ട. ഞാന്‍ എന്റെ സ്വരൂപത്തെ അഞ്ചായി ഭാഗിച്ച് ഈ ശരീരത്തെ തളര്‍ച്ചയില്ലാതെ നിലനിര്‍ത്തുന്നു. ഇത് സൂചിപ്പിക്കുന്നത് മുഖ്യ പ്രാണനും പ്രജ്ഞാത്മാവും ഒന്ന് തന്നെയെന്നാണ്. അതുകൊണ്ട് ജീവന്‍, മുഖ്യ പ്രാണന്‍ എന്നീ അര്‍ത്ഥങ്ങളാണ് പ്രാണശബ്ദത്തിന് യോജിക്കുക എന്നതാണ് പൂര്‍വ്വപക്ഷ വാദം.

ഇങ്ങനെയെടുത്താല്‍ വലിയ കുഴപ്പമുണ്ട്. മൂന്ന് ഉപാസനകള്‍ ഉണ്ട് എന്ന അവസ്ഥ വരും. ജീവനേയും പ്രാണനേയും ബ്രഹ്മത്തേയും ഉപാസിക്കണം. ഉപാസനകള്‍ മൂന്ന് വിധത്തിലാകുന്നത് ശരിയല്ല. ബ്രഹ്മം മാത്രമാണ് ഉപാസ്യമായിട്ടുള്ളത് അഥവാ ഉപാസിക്കേണ്ടത്. ജീവനും പ്രാണനും സ്വതന്ത്രങ്ങളല്ല. അവ ബ്രഹ്മത്തെ ആശ്രയിച്ചു നില്‍ക്കുന്നവയാണ്.

മന്ത്രത്തില്‍ പ്രാണ ശബ്ദം ബ്രഹ്മത്തിന്റെ ലക്ഷണങ്ങളെ കൊണ്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇന്ദ്രന്റെ ഉപദേശത്തിന്റെ തുടക്കവും ഒടുക്കവും ബ്രഹ്മോപാസനയെക്കുറിച്ച് മാത്രമാണ് പറയുന്നത്.കഠോപനിഷത്തില്‍ ‘ന പ്രാണേന നാ പാനേന മര്‍ത്ത്യോ ജീവതി കശ്ചന ഇതരേണ തു ജീവന്തി യസ്മിന്നേതാവുപാശ്രിതൗ’ പ്രാണനെ കൊണ്ടോ അപാനനെ കൊണ്ടോ അല്ല ഒരാള്‍ ജീവിക്കുന്നത്. അവ രണ്ടിനും ആശ്രയമായ മറ്റൊന്നു കൊണ്ടാണ് ജീവിക്കുന്നത്. അതിനാല്‍ ജീവനും പ്രാണനുമെല്ലാം ബ്രഹ്മത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

ബ്രഹ്മമെന്നാണ് ‘പ്രാണന്‍’ എന്ന് ഇന്ദ്രന്‍ പറഞ്ഞതിനെ അര്‍ത്ഥമായെടുക്കേണ്ടത്. അതായിരിക്കും യുക്തവും.

ഇതോടെ പ്രതര്‍ദനാധികരണവും ഒന്നാം അധ്യായമായ സമന്വയത്തിലെ ആദ്യ പാദവും കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

Astrology

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.