തിരുവനന്തപുരം: ഡെറാഡൂണില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസ് ഓവറോള്‍ കിരീടം നേടി. കേരളത്തിന് നാല് സ്വര്‍ണ്ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ലഭിച്ചു.
രമേശ്.സി.എസ് (ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍, പാലക്കാട്), ഗംഗേഷ്.വി.ജി (ചെറുതുരുത്തി പോലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി), സുനില്‍ കുമാര്‍ (മനയ്‌ക്കക്കടവ്, തൃശൂര്‍ സിറ്റി), ബിനോയ് ചാക്കോ (മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവര്‍ക്കാണ് സ്വര്‍ണ്ണം ലഭിച്ചത്. ശ്രീനാഥ് കെ.എ (മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി), ജോയ് തോമസ് (കുന്നംകുളം പോലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവര്‍ക്ക് വെള്ളിയും സി. വിജയാനന്ദിന്(റെയില്‍വേ പോലീസ് സ്റ്റേഷന്‍, പാലക്കാട്) വെങ്കലവും ലഭിച്ചു.
















