നാഗ്പൂര്‍: ഏകദിനത്തില്‍ രണ്ടായിരം റണ്‍സും 150 വിക്കറ്റും നേടുന്ന ഇരുപത്താറാമത്തെ ഓള്‍റൗണ്ടറായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തില്‍ താരം 21 റണ്‍സ് നേടിയതോടെയാണ് ഈ നേട്ടത്തിലേക്കെത്തിയത്.
കപില്‍ദേവിനും സച്ചിന് ടെന്‍ഡുല്‍ക്കറിനും ശേഷം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവുമായി ജഡേജ മാറി. ഏകദിന ക്രിക്കറ്റില്‍ കപില്‍ 225 മത്സരങ്ങളില്‍നിന്ന് 253 വിക്കറ്റും 3,783 റണ്‍സും നേടിയിട്ടുണ്ട്. 436 മത്സരങ്ങള്‍ കളിച്ച സച്ചിന് 18,426 റണ്‍സിനൊപ്പം 154 വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: