Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആവേശപ്പോരില്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2019, 09:41 pm IST
in Sports

നാഗ്പ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ആവേശകരമായ ജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ എട്ട് റണ്‍സിന് ഇന്ത്യ വിജയം പിടിച്ചെടുത്തു. ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിന് വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 242 റണ്‍സിന് പുറത്തായി. 

അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരുന്ന ഓസീസിന് ലക്ഷ്യത്തിലെത്താനായില്ല. വിജയ് ശങ്കര്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ അര്‍ധശതകവുമായി ഓസീസിന് പ്രതീക്ഷ നല്‍കിയ ഓള്‍റൗണ്ടര്‍ മാര്‍ക് സ്റ്റോയ്‌നിസിനെ (52) പുറത്താക്കിയതോടെയാണ് ഇന്ത്യ ജയമുറപ്പിച്ചത്. മൂന്നാം പന്തില്‍ പതിനൊന്നാമന്‍ ആദം സാമ്പയെ മടക്കി വിജയ് ഇന്ത്യക്ക് വിജയം കൊണ്ടുവന്നു.   

നായകന്‍ വിരാട് കോഹ്‌ലിയുടെ ചിറകിലേറിയായിരുന്നു ഇന്ത്യയുടെ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. കരിയറിലെ നാപ്പതാം സെഞ്ചുറി നേടിയ കോഹ്‌ലി (116) പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചാണ് മടങ്ങിയത്. ആദ്യ ഏകദിനത്തിലെന്ന പോലെ രണ്ടാം മത്സരത്തിലും  ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (പൂജ്യം) ശിഖര്‍ ധവാനും (21) തുടക്കത്തിലെ കൂടാരം കയറി. മധ്യനിരയില്‍ അമ്പാട്ടി റായ്ഡു (18) ഒരിക്കല്‍ കൂടി പരാജയപ്പെട്ടപ്പോള്‍ വലിയ തകര്‍ച്ച ഇന്ത്യ മുന്നില്‍ കണ്ടു. കഴിഞ്ഞ മത്സരത്തിലെ ഹീറോ കേദാര്‍ ജാദവും (11) നിറം മങ്ങി. 

ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനൊപ്പം കോഹ്‌ലി നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ ഇരുന്നൂറ് കടത്തിയത്. കളിക്കു വിപരീതമായി വിജയ് ശങ്കറിന്റെ ബാറ്റിങ്. കോഹ്‌ലിയെ ഒരറ്റത്തുനിര്‍ത്തി തലങ്ങും വിലങ്ങും തകര്‍ത്തടിച്ചു ശങ്കര്‍. അപ്രതീക്ഷിതമായി ശങ്കര്‍ റണ്‍ ഔട്ടായതാണ് ഇന്ത്യയെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ വീരനായകനായ എം.എസ്. ധോണി എന്നാല്‍ ഇത്തവണ ആദ്യ പന്തില്‍ പുറത്തായി. അവസാന ഓവറുകളില്‍ കോഹ്‌ലിക്കൊപ്പം ജഡേജ പിടിച്ചുന്നതോടെയാണ് ഇന്ത്യയ്‌ക്ക് നേട്ടമായത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് ലഭിച്ചത് സ്വപ്‌ന സമാനമായ തുടക്കം. ഫോമിലേക്ക് തിരിച്ചെത്തിയ നായകന്‍ ആരോണ്‍ ഫിഞ്ചും (37) ഉസ്മാന്‍ ഖവാജയും (38) ആദ്യ വിക്കറ്റില്‍ കൂട്ടിചേര്‍ത്തത് 83 റണ്‍സ്. പല താരങ്ങള്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിക്കാഞ്ഞതാണ് വിനയായത്. മത്സരത്തില്‍ കുല്‍ദീപ് യാദവ് മൂന്നും, ബുംറ, വിജയ് ശങ്കര്‍ എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് വീഴ്‌ത്തി. മൂന്നാം ഏകദിനം വെള്ളിയാഴ്ച റാഞ്ചിയില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

പുതിയ വാര്‍ത്തകള്‍

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.