Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രഹ്മത്തിന്റെ മഹിമ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 5, 2019, 03:00 am IST
inSamskriti

അടുത്ത രണ്ട് സൂത്രങ്ങളിലൂടെ ജ്യോതിശ്ചരണാധികരണം പൂര്‍ത്തിയാവുന്നു.

സൂത്രം – ഭൂതാദിപാദവ്യപദേശോപപത്തേശ്ചൈവം

(ഭൂതാദി പാദ വ്യപദേശ ഉപ പത്തേ: ച ഏവം )

ഭൂതങ്ങള്‍ മുതലായ പാദങ്ങളെ പറഞ്ഞിട്ടുള്ളതിന്റെ ഔചിത്യം കൊണ്ടും ഇങ്ങനെ തന്നെയാകുന്നു.

ഭൂതം മുതലായ പാദങ്ങളെ വേണ്ട വിധം പറഞ്ഞതിനാല്‍ മുന്‍ വാക്യത്തിലുള്ളത് ബ്രഹ്മമെന്ന് കല്പിക്കണം. അങ്ങനെ ആയാലേ ശരിയാകൂ.

 ഭൂതം, പൃഥ്വി, ശരീരം, ഹൃദയം എന്നീ നാലെണ്ണത്തെയാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് ‘ സൈഷാ ചതുഷ്പദാഷഡ് വിധാ ഗായത്രീ ‘ എന്നതില്‍ ഗായത്രി നാലു പാദങ്ങളും ആറ് അക്ഷരങ്ങളുമുള്ളതാണെന്ന് പറഞ്ഞിട്ടുണ്ട്. അത് ബ്രഹ്മത്തെ സൂചിപ്പിക്കുന്നതാണ്. അങ്ങനെയല്ലെങ്കില്‍ വെറു

മൊരു ഛന്ദസ്സിന് ഭൂതം മുതലായ നാല്പാദങ്ങള്‍ എങ്ങനെയുണ്ടാകും. താവാനസ്യ മഹിമാ എന്നാല്‍ ബ്രഹ്മത്തിന്റെ മഹിമയെയാണ് പറയുന്നത്. ബ്രഹ്മത്തെയാണ് ആശ്രയിക്കേണ്ടത്. അതിനാല്‍ ഗായത്രിയും ബ്രഹ്മവും ഒന്നു തന്നെയെന്നറിയണം.

 ഛാന്ദോഗ്യോപനിഷത്തിലെ ഗായത്രീ വര്‍ണനം കേവലം ഛന്ദസ്സിന്റെയല്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. നേരത്തെ ഗായത്രി രൂപത്തില്‍ ബ്രഹ്മത്തെയാണ് ഉദേശിക്കുന്നത് എന്ന് പറഞ്ഞിരുന്നു. ഈ അഭിപ്രായത്തെ ഒന്ന് കൂടി ഉറപ്പിക്കുകയാണ് ഈ സൂത്രത്തിലൂടെ.

 ബ്രഹ്മത്തിന്റെ നാല് പാദങ്ങളില്‍ ഒന്ന് ചരാചരാത്മക പ്രപഞ്ചമായെന്നും മറ്റ് മൂന്നും അമൃത സ്വരൂപമായി ഉപരിലോകത്തിലിരിക്കുന്നും വര്‍ണിച്ചതിനെ പിന്തുണയ്‌ക്കുകയാണ് ഈ സൂത്രം. മുന്‍സൂത്രത്തെ പൂര്‍ണ്ണമായും ശരി വെക്കുന്നു ഇത്.

സൂത്രം – ഉപദേശാഭേദാന്നേതി ചേത് ന, ഉഭയസമിന്നപ്യവിരോധാത്

(ഉപദേശഭേദാത് ന ഇതി ചേത് ന ഉഭയസ്മിന്‍ അപി അവിരോധാത്)

ലക്ഷണത്തെ പറഞ്ഞിട്ടുള്ളതില്‍ വ്യത്യാസമുള്ളതിനാല്‍ ഇത് ബ്രഹ്മമല്ല എന്നാണെങ്കില്‍ അങ്ങനെയല്ല, രണ്ടിലും തമ്മില്‍ വിരോധമില്ലാത്തതിനാല്‍ ബ്രഹ്മം തന്നെയാണ്.

 ശ്രുതിയില്‍ ഒരിടത്ത് ‘ത്രിപാദസ്യാമൃതം ദിവി’ എന്ന് സപ്തമി വിഭക്തിയില്‍ പറയുന്നു. മറ്റൊരിടത്ത് ‘അഥ യദത: പരോ ദിവ:’ എന്ന് ഷഷ്ഠി വിഭക്തിയിലുമാണ് പറയുന്നത്. അതിനാല്‍ രണ്ടും വേറെയായിരിക്കുമെന്നാണ് പൂര്‍വ്വപക്ഷത്തിന്റെ വാദം. അത് ശരിയല്ല. കാരണം രണ്ടും തമ്മില്‍ വിരോധമില്ല. സപ്തമിയില്‍ ആധാരമായും ഷഷ്ഠിയില്‍ അവധിയായി പറഞ്ഞാലും ഒരേ അര്‍ത്ഥം കിട്ടും. കിളി മരത്തിന്റെ  കൊമ്പിലിരിക്കുന്നു എന്നതും കിളി മരത്തിലിരിക്കുന്നു എന്നതും ഒന്നു തന്നെയാണ്.

പരോദിവ: എന്ന് ജ്യോതി: ശ്രുതിയിലും അമൃതം ദിവി എന്ന് ഗായത്രീ ശ്രുതിയിലും പറയുന്നത് ബ്രഹ്മത്തിന് പറ്റിയത് തന്നെയാണ്.

 വര്‍ണനയുടെ ശൈലിയിലും വാക്കുകളിലും വ്യത്യാസമുണ്ടാകാമെങ്കിലും താല്പര്യത്തില്‍ മാറ്റമില്ല. ജ്യോതിരൂപത്തിലും ഗായത്രീരൂപത്തിലും വര്‍ണിച്ച ബ്രഹ്മത്തിന്റെ പരമമായ അവസ്ഥയെ കാണിച്ചു തരുന്നതാണ് ശ്രുതിയുടെ ലക്ഷ്യം. അത് രണ്ട് വിവരണത്തിലും ഉണ്ട്. അതിനാല്‍ അവ രണ്ടും രണ്ട് വസ്തുവിന്റെ വിവരണമല്ല ഏകമായ ബ്രഹ്മത്തെക്കുറിച്ചെന്ന് ഉറപ്പിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.