കോട്ടയം: എംജി സര്‍വകലാശാല കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. നാല് ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കലാകിരീടത്തിനായി എറണാകുളത്തെ നാല് കോളേജുകള്‍ തമ്മില്‍ വീറുറ്റ പോരാട്ടമാണ് നടത്തുന്നത്.
നിലവിലുള്ള ജേതാക്കളായ തേവര എസ്എച്ച് കോളേജ് 71 പോയിന്റോടെ മുന്നേറുകയാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാജാസിന് 54 പോയിന്റുണ്ട്. 53പോയിന്റുള്ള സെന്റ്. തേരേസാസും ആര്‍എല്‍വി കോളേജ് തൃപ്പൂണിത്തുറയും തൊട്ടുപിന്നിലുണ്ട്. ആതിഥേയ കോളേജുകളില്‍പ്പെട്ട കോട്ടയം സിഎംഎസ് അഞ്ചാം സ്ഥാനത്താണ്.
ഇന്ന് വൈകിട്ട് 4ന് ആണ് സമാപന സമ്മേളനം. ഒന്നാം വേദിയായ തിരുനക്കര മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം രജീഷാ വിജയന്‍ മുഖ്യാതിഥിയാകും. ചലച്ചിത്ര താരങ്ങളായ വിജയ് ബാബു, സര്‍ജാനോ ഖാലിദ്, ജൂണ്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മഴവില്‍ ധ്വനി സംഘത്തിന്റെ നാടകം അവതരിപ്പിക്കും.
















