സെന്റ് ലൂയിസ്: ഓഷെയ്ന്‍ തോമസ് , ക്രിസ് ഗെയ്ല്‍ എന്നിവരുടെ മികവില്‍ അവസാന മത്സരത്തില്‍ വിജയിച്ച് വിന്‍ഡീസ് ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര സമനില(2-2) ആക്കി. അഞ്ചാം മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് വിജയിച്ചത്.
ഒഷെയ്ന്‍ തോമസ് തകര്‍ത്തെറിഞ്ഞതോടെ ഇംഗ്ലണ്ട് 28.1 ഓവറില്‍ 113 റണ്‍സിന് ഓള്‍ഔട്ടായി. വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.
വിജയം ലക്ഷ്യമിട്ടിറങ്ങിയ വിന്‍ഡീസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ അനായാസം ജയിച്ചുകയറി. 27 പന്തില്‍ 77 റണ്‍സ് അടിച്ചെടുത്തു. 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ്‌നേടി വിന്‍ഡീസ് വിജയിച്ചു.
















