Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഷ്‌ട്രീയ മുതലെടുപ്പ് പൊളിഞ്ഞു: സിപിഎമ്മും കോടിയേരിയും പെട്ടു

സജീഷ് വടമണ്‍byസജീഷ് വടമണ്‍
Mar 4, 2019, 07:55 am IST
inKerala

കൊല്ലം: മരച്ചീനി കച്ചവടക്കാരായ വൃദ്ധരുടെ കയ്യാങ്കളിയില്‍ കൊല്ലം കടയ്‌ക്കലില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ സിപിഎം നിലപാട് അപഹാസ്യമായി മാറി. കടയ്‌ക്കല്‍ ചിതറ മഹാദേവര്‍ കുന്നെന്ന സിപിഎം പാര്‍ട്ടിഗ്രാമത്തിലാണ് ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ കഴിഞ്ഞ ദിവസം വൃദ്ധന്‍ മരിച്ചത്. കിഴക്കും ഭാഗം ചന്തയില്‍ മരച്ചീനി കച്ചവടക്കാരനായ വളവുപച്ച സജീനാ മന്‍സിലില്‍ ബഷീര്‍ (72) ആണ് അയല്‍ വാസിയായ മുദീനാ മന്‍സിലില്‍ ഷാജഹാന്റെ (63) കുത്തേറ്റ് മരിച്ചത്. 

എന്നാല്‍ ദല്‍ഹിയില്‍ വച്ച് മരണം മാധ്യമങ്ങളിലൂടെ അറിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊലപാതകം രാഷ്‌ട്രീയ സംഘര്‍ഷമാക്കി വ്യാഖ്യാനിക്കുകയും പെരിയയിലെ ദാരുണമായ ഇരട്ടക്കൊലപാതകത്തിന് പകരമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. 

സിപിഎം സൈബര്‍ പടയും ഇതേറ്റെടുത്തതോടെ സിപിഎം അനുഭാവിയായ ബഷീര്‍ രക്തസാക്ഷിയും സിപിഎം അനുഭാവി തന്നെയായ ഷാജഹാന്‍ കോണ്‍ഗ്രസ് ഗുണ്ടയും ആയി. എന്നാല്‍ പ്രതിയെ കൈയോടെ പിടികൂടിയ കടയ്‌ക്കല്‍ പോലീസിനോ നാട്ടുകാര്‍ക്കോ സംഭവത്തെക്കുറിച്ച് യാതൊരു സംശയമില്ലായിരുന്നു. നിരവധി ദൃക്‌സാക്ഷികളുള്ള സംഭവത്തെയാണ് സിപിഎം രാഷ്‌ട്രീയ സംഘര്‍ഷത്തിന് വിത്തുപാകുന്നതിനായി കള്ളം പ്രചരിപ്പിച്ചത്. 

കൊലപാതകത്തിന് ആസ്പദമായ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഇരട്ടപ്പേര് വിളിച്ച് ഷാജഹാനെ ബഷീര്‍ കളിയാക്കി. ഇത് ചോദ്യം ചെയ്ത ബഷീര്‍ ഷാജഹാനെ കല്ലെറിഞ്ഞു. ഏറ് കൊണ്ട് വീട്ടില്‍ പോയ ഷാജഹാന്‍ കത്തിയുമെടുത്ത് പിന്നാലയെത്തി ബഷീറിനെ കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു. ഒന്‍പത് കുത്തുകള്‍ ഏറ്റ ബഷീര്‍ കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് മരിച്ചു. മൃതദേഹം താനൂര്‍ പള്ളിയില്‍ കബറടക്കി. 

അവിവാഹിതനായ ബഷീര്‍ മുന്‍പ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. നിസാരമായ വാക്കു തര്‍ക്കത്തെത്തുടര്‍ന്ന് നാട്ടിന്‍ പുറത്തുണ്ടായ കൊലപാതകത്തെയാണ് സിപിഎം നേതാക്കള്‍ രാഷ്‌ട്രീയ വില്‍പ്പനയ്‌ക്കായി കള്ളം പറഞ്ഞ് മുതലെടുക്കാന്‍ ശ്രമിച്ചത്. ഈ വ്യാജ പ്രചരണത്തിനെതിരെ ബഷീറിന്റെ കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പ്രേരണയായ സംഭവത്തില്‍ മുന്‍ വൈരാഗ്യമോ യാതൊരുവിധ രാഷ്‌ട്രീയമോ ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നിട്ടും കൊലപാതകം രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കാനാണ് കോടിയേരി ശ്രമിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് ചിതറയില്‍ സിപിഎം ഹര്‍ത്താലും നടത്തി. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.