കൊച്ചി : നെടുമ്പാശ്ശേരി വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ മജീദ് അദിനാനേയും കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനില്‍ ഫ്രാന്‍സിസിനേയും റിമാന്‍്ഡ ചെയ്തു. 14 ദിവസത്തേയ്‌ക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ഇരുവരേയും കാക്കനാട് ജയിലിലേക്ക് മാറ്റി. സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഇരുവരേയും റിമാന്‍ഡ് ചെയ്തതത്. ദുബായിയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ അദിനാന്‍ കസ്റ്റംസ് ഹവില്‍ദാറായ അദിനാന് കൈമാറുന്നതിനിടെ റവന്യൂ ഇന്റലിജെന്‍സാണ് പിടികൂടിയത്.
കള്ളക്കടത്തുകാര്‍ക്ക് ഇയാള്‍ സഹായങ്ങള്‍ നല്‍കുന്നതായി സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്റലിജെന്‍സ് ഇയാലെ നിരീക്ഷിച്ച് വരികയായിരുന്നു.
















