Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലക്ഷ്യം ലോകകപ്പ്; പരീക്ഷണം അവസാനഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2019, 04:48 am IST
in Sports

ഹൈദരാബാദ്: ലോകകപ്പിനുള്ള ഏറ്റവും മികച്ച ടീമിനെ കണ്ടെത്താനുള്ള ഇന്ത്യയുടെ പരീക്ഷണം അവസാനഘട്ടത്തില്‍. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ഏകദിന പരമ്പര ഇന്ന് ആരംഭിക്കുകയാണ്. നിലവിലെ ലോക ചാമ്പ്യന്മാരായ ഓസീസാണ് എതിരാളികള്‍. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യപോരാട്ടം രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് മത്സരം ആരംഭിക്കും.

~ഓട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ടീം പതുക്കെ ലോകകപ്പ് മൂഡിലേക്ക് നീങ്ങുകയാണ്. ഈ പരമ്പരയില്‍ നിന്ന് ഏറ്റവും മികച്ച ടീമിനെ കണ്ടെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഒപ്പം പരമ്പര വിജയവും. ഓസീസിനെതിരെ പരമ്പര നേടിയാല്‍  ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ടിലെ ലോകകപ്പില്‍ ഇറങ്ങാനാകും.

ലോകകപ്പിനുള്ള ടീമിന്റെ ഘടന ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി രണ്ട് സ്ഥാനങ്ങളെ ഒഴിവുള്ളൂ. ഇതിനായി നാലുപേര്‍ മത്സര രംഗത്തുണ്ട്.  കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരാണവര്‍. ഇവര്‍ക്ക് ഈ പരമ്പര അഗ്നിപരീക്ഷയാണ്. കഴിവു തെളിയിക്കുന്നവര്‍ക്ക് പതിനഞ്ചംഗ ടീമില്‍ സ്ഥാനം ഉറപ്പാകും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേശ് കാര്‍ത്തിക്കിനും ടീമില്‍ കയറിപ്പറ്റാന്‍ നേരിയ സാധ്യതയുണ്ട്.

ഓസീസിനെതിരായ ട്വന്റി 20 പരമ്പയിലെ രണ്ട് മത്സരങ്ങളിലും മികവ് കാട്ടിയ രാഹുല്‍ ഏകദിന പരമ്പരയിലും തിളങ്ങിയാല്‍ ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കും. ശിഖര്‍ ധവാന്‍ നിറം മങ്ങിയത് രാഹുലിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

അതേസമയം ഋഷഭ് പന്തിന്റെ കാര്യം പരിങ്ങലിലാണ്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്‌ക്കുന്നതില്‍ ഈ യുവതാരം പരാജയപ്പെടുകയാണ്. പക്ഷെ ഒറ്റയ്‌ക്ക് കളി ജയിപ്പിക്കാന്‍ കഴിയുന്ന താരമാണ് പന്ത്. അതിനാല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. മികവ് കാട്ടിയാല്‍ ഇംഗ്ലണ്ടിലേക്ക് പറക്കാം.

വിജയ് ശങ്കറിന്റെ ബൗളിങ്ങ് അത്രപോരാ. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ഓള്‍ റൗണ്ടറായി ടീമിലെത്തുമെന്നാണ് പ്രതീക്ഷ. ഓസീസിനെതിരെ തിളങ്ങിയാല്‍ രണ്ടാം ഓള്‍ റൗണ്ടറായി വിജയ് ശങ്കര്‍ ടീമിലെത്തിയേക്കും.

സിദ്ധാര്‍ത്ഥ് കൗളിന് സാധ്യത കുറവാണ്.  മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും പേസര്‍മാരായി ടീമിലെത്തും. കൗളിന് കഴിവ് തെളിയിക്കാന്‍ ചുരുങ്ങിയത് രണ്ട് അവസരങ്ങളെങ്കിലും നല്‍കും.

മിന്നുന്ന ഫോം തുടരുന്ന അമ്പാട്ടി റായിഡു, പരിചയസമ്പന്നനായ കേദാര്‍ ജാദവ്, ഷമി എന്നിവരൊക്കെ തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടീം സെറ്റായിക്കഴിഞ്ഞു. ആരോന്‍ ഫിഞ്ച് നയിക്കുന്ന ഓസീസ് ടീമിന് ഏകദിന പരമ്പരയില്‍ ഇന്ത്യയെ വീഴ്‌ത്താന്‍ കഠിനാദ്ധ്വാനം തന്നെ ചെയ്യേണ്ടിവരും.

റിസ്റ്റ് സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും ആയുധമെടുക്കന്നതോടെ ഇവരെ നേരിടാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡിആര്‍സി ഷോട്ട്, മാര്‍ക്കസ് സ്‌റ്റോയിനിസ് , ഷോണ്‍ മാര്‍ഷ് എന്നിവരടങ്ങുന്ന ഓസീസ് നിരയ്‌ക്ക് കഷ്ടപ്പെടേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.