കോഴിക്കോട് : കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐ- എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിസോണ്‍ കലോത്സവത്തിനിടെയുണ്ടായ വിവാദങ്ങളെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ പ്രതിഷേധം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള എറ്റുമുട്ടലിലേക്കും വഴിമാറി. സംഘര്‍ഷത്തില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
എംഎസ്എഫുമായി സഹകരിക്കുന്ന വിദ്യാര്‍ത്ഥികളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കില്ലെന്ന ആരോപണമാണ് സംഘര്‍ഷത്തിലെത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലര്‍ക്കും പരാതി നല്‍കി. പ്രതിഷേധിച്ച എംഎസ്എഫുകാര്‍ വൈസ് ചാന്‍സിലറെ സെനറ്റ് ഹാളില്‍ പൂട്ടിയിടുകയും ചെയ്തു. പ്രദേശത്തെ സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് പോലീസ് സ്ഥലതെത്തിയിട്ടുണ്ട്.
















