ചിക്കാഗോ: ഇന്ത്യയുടെ സൗരവ് ഘോഷല്‍ ലോക സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഉശിരന്‍ പോരാട്ടം കണ്ട പ്രീ ക്വാര്‍ട്ടറില്‍ സൗരവ് വെയ്ല്‍സിന്റെ ജോയല്‍ മാകിനെ തോല്‍പ്പിച്ചു. പതിനൊന്നാം സീഡായ ഇന്ത്യന്‍ താരം 11-3, 11-7, 11-7, 13-11 എന്ന സ്‌കോറിനാണ് വിജയിച്ചത്.
2017 ല്‍ മുംബൈ ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗരവിനോട് തോറ്റ ജോയല്‍ മാകിന്‍ ഇന്നലെ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.
ഇത് രണ്ടാം തവണയാണ് സൗരവ് ലോക സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. ജര്‍മനിയുടെ മൂന്നാം സീഡായ സൈമണ്‍ റോസ്‌നറാണ് ക്വാര്‍ട്ടറില്‍ സൗരവിന്റെ എതിരാളി. നേരത്തെ 2013 ല്‍ സൗരവ് ഈ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
















