കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നിഷ ജോസ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും താന്‍ മത്സരിക്കുന്നു എന്ന പ്രചാരണം ഉയരുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. താന്‍ ഒരു പാര്‍ട്ടിയുടെയും അംഗമല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് നേരത്തേ പറഞ്ഞിട്ടുള്ളതാണ്.
കേരളാ കോണ്‍ഗ്രസില്‍ വേറെ നേതാക്കള്‍ ഉണ്ട്. ആര് മത്സരിച്ചാലും താന്‍ അവരുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. തന്റെ സാമൂഹ്യ പ്രവര്‍ത്തനത്തെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കുന്നത് എന്തിനാണെന്നറിയില്ലെന്നും നിഷ ജോസ് പറഞ്ഞു.
















