പാലാ: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയ കേസ് പിന്‍വലിക്കുന്നതായി ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പാലായില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദേഹം.
സിപിഎമ്മും മുസ്ലീം ലീഗും കേസ് അട്ടിമറിക്കുവാന്‍ നോക്കുകയാണ്. പോലീസ് അവര്‍ക്ക് എല്ലാവിധത്തിലുള്ള ഒത്താശയും ചെയ്തുകൊടുക്കുകയാണ്. സാക്ഷികളെ കോടിതിയിലെത്തി സ്വതന്ത്രമായി സാക്ഷിപറയുവാന്‍ പോലും അനുവദിക്കാത്ത സാഹചര്യമാണുള്ളത്. കേസ് വിജയിക്കണമെങ്കില്‍ 67 സാക്ഷികള്‍ കൂടി ഹാജരാകണം. ഈ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കുവാന്‍ കോടതിയോട് ആവശ്യപ്പെടും.
ഈ വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ച് രാഷ്‌ട്രീയമായി നേരിടും. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും കൂട്ടുകെട്ട് തുറന്നുകാണിക്കുമെന്നും അദേഹം പറഞ്ഞു.
















