ന്യൂദല്‍ഹി: പെറുവില്‍ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം ഏറ്റവും ശക്തിയില്‍ അനുഭവപ്പെട്ടത് പെറു-ഇക്വഡോര്‍ അതിര്‍ത്തിയിലായിരുന്നു.
ഇതുവരെ ആളപായമോ സുനാമി മുന്നറിയിപ്പോ പുറപ്പെടുവിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. പസഫിക് ബെല്‍റ്റില്‍ ഭൂകമ്പ സാദ്ധ്യതാ മേഖലയിലാണ് പെറുവിന്റെ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: