Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജെയ്‌ഷെയുടെ പേരുപറഞ്ഞ് ചൈനയുടെ പിന്തുണയോടെ രക്ഷാസമിതി പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2019, 10:21 am IST
inWorld

ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതിയില്‍ ഇന്ത്യക്ക് നിര്‍ണായക വിജയം. പുല്‍വാമ ഭീകരാക്രണത്തില്‍ ഉത്തരവാദികളായ ജെയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞ് അപലപിക്കുന്ന പ്രമേയത്തില്‍ ചൈന ഒപ്പിട്ടു. രക്ഷാസിമിതിയിലെ എല്ലാ അംഗങ്ങളുടേയും പിന്തുണയോടെ പ്രമേയം പാസാക്കി. പുല്‍വാമ ഭീകരാക്രണത്തെ ശക്തമായി അപലപിക്കുന്ന പ്രമേയത്തില്‍ ജെയ്‌ഷെ മുഹമ്മദിനെതിരെ കടുത്ത നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു.

രണ്ടു വാചകങ്ങള്‍ ചൈന എതിര്‍ത്തു

ജെയ്‌ഷെയുടെ സ്ഥാപകനും ആഗോള ഭീകര കുറ്റവാളിയുമായ  മസൂദ് അസറിന് നിരോധനമേര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ കഴിഞ്ഞ ദിവസം എതിര്‍ത്ത ചൈന രക്ഷാസമിതി പ്രമേയത്തെ പിന്തുണച്ചത് കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണ്. ആഗോള തലത്തില്‍ ചൈനയ്‌ക്ക് കടുത്ത സമ്മര്‍ദമാണ് നേരിടേണ്ടി വന്നത്. ഇന്ത്യ നിര്‍ദേശിച്ച വാചകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രമേയം അവതരിപ്പിച്ചതെന്നതാണ് ശ്രദ്ധേയം. ജെയ്‌ഷെ മുഹമ്മദിന്റെ പേരുള്‍പ്പെടുത്തുന്നതിനെയാണ് ചൈന ആദ്യം എതിര്‍ത്തത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ എല്ലാ അംഗരാഷ്‌ട്രങ്ങളും ഇന്ത്യക്കു സഹായം നല്‍കാന്‍ രക്ഷാസമിതി ആവശ്യപ്പെടുന്നു എന്ന ഭാഗവും ചേര്‍ക്കാന്‍ ചൈന സമ്മതിച്ചില്ല. എന്നാല്‍, അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍ തുടങ്ങിയ മറ്റു സ്ഥിരാംഗങ്ങളും താല്‍ക്കാലിക അംഗങ്ങളും ഇന്ത്യയെ പിന്തുണച്ചതോടെ ചൈന ഒറ്റപ്പെട്ടു. 

ഇതേത്തുടര്‍ന്നാണ് മുന്‍ നിലപാടില്‍ നിന്നു മാറാന്‍ ചൈന നിര്‍ബന്ധിതമായത്. ചൈന കൂടി ഒപ്പിട്ട് അംഗീകരിച്ച, ജമ്മുകശ്മീരിലെ ഹീനവും ഭീരത്വം നിറഞ്ഞതുമായ ജെയ്‌ഷെ മുഹമ്മദിന്റെ ചാവേര്‍ ആക്രമണത്തെ രക്ഷാസമിതി ശക്തമായി അപലപിക്കുന്നു, എന്ന പ്രമേയമാണ് രക്ഷാസമിതി പാസാക്കിയത്. 

ഇന്ത്യക്കനുകൂലമായി ഫ്രാന്‍സിന്റെ സമാന്തര നീക്കം

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ജര്‍മനി, ഇസ്രായേല്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യക്കു പിന്തുണയുമായി എത്തി. രക്ഷാസമിതിയില്‍ ഇന്ത്യക്ക് അനുകൂല നിലപാട് എടുക്കുമെന്ന് ഫ്രാന്‍സ് തുറന്നു പ്രഖ്യാപിച്ചു. ഇന്ത്യക്കു നല്‍കുന്ന പിന്തുണയ്‌ക്ക് പരിധികള്‍ ഇല്ല എന്നാണ് ഇസ്രായേല്‍ പറഞ്ഞത്.

ഇന്നലെ രക്ഷാസമിതി യോഗം ചേര്‍ന്നപ്പോള്‍ ഇത്തരത്തിലൊരു പ്രമേയം അംഗീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. എന്നാല്‍, മസൂദ് അസറിനു നിരോധനമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രമേയം പാസാക്കുന്നതിനായി ഫ്രാന്‍സ് സമാന്തര ശ്രമം ആരംഭിച്ചിരുന്നു. മസൂദിന്റെ കാര്യത്തില്‍ 2009ലും 2016ലും ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചതും 2016ല്‍ ചൈന ഇതിനെ എതിര്‍ത്തതും ഫ്രാന്‍സ് ചൂണ്ടിക്കാട്ടിയെന്നാണ് യുഎന്നില്‍ നിന്നു ലഭിക്കുന്ന സൂചന. ഇത് ചൈനയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. 

ഇതോടെ ജെയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറയുന്ന പ്രമേയത്തെ അംഗീകരിക്കാന്‍ ചൈന തയാറാവുകയായിരുന്നു. ഭീകരര്‍ക്കു സഹായം നല്‍കുന്നവര്‍ക്ക് ശക്തമായ താക്കീതു നല്‍കുന്നതായും രക്ഷാസമിതിയുടെ പ്രസ്താവനയില്‍ പറയുന്നു. സാമ്പത്തിക സഹായമുള്‍പ്പെടെ നല്‍കി ഭീകരസംഘടനകളെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തുകയും അവര്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുകയും വേണം. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ എല്ലാ അംഗരാഷ്‌ട്രങ്ങളും ഇന്ത്യക്കു പിന്തുണ നല്‍കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.  ഭീകരതയ്‌ക്ക് എതിരായ രക്ഷാസമിതി പ്രമേയങ്ങളോട് പ്രതിബദ്ധത പുലര്‍ത്താനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനുമുള്ള ബാധ്യത എല്ലാ രാജ്യങ്ങള്‍ക്കുമുണ്ടെന്നും പ്രമേയം ഓര്‍മപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

പുതിയ വാര്‍ത്തകള്‍

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

ഓണക്കാലത്തെ യാത്രാക്ലേശത്തിന് ആശ്വാസം:വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.