വാഷിങ്ടെണ്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരാക്രമണം നടന്ന പല്വാമയിലേത് ഭീതിജനകമായ അന്തരീക്ഷമാണെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും സഹകരണത്തോടെ മുന്നോട്ടു നീങ്ങുകയാണെങ്കില്‍ നന്നായിരിക്കും. ഇന്ത്യയ്ക്ക് മേല്‍ പാക്കിസ്ഥാന് നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും വിഷയത്തില്‍ ഉടന്‍ പ്രസ്താവന പുറത്തിറക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഫെബ്രുവരി പതിന്നാല് ഉച്ചയ്ക്കു ശേഷം പുല്‍വാമയില്‍ സി ആര് പി എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ മലയാളിയായ വി വി വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: