Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയിക്കാനുറച്ച് ബ്ലാസ്‌റ്റേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2019, 02:36 am IST
in Sports

കൊച്ചി: അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ പിടിച്ചുകെട്ടിയതിന്റെ ആവേശവുമായി ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവര്‍ ഇന്ന് ചെന്നൈ എഫ്‌സിയുമായി മാറ്റുരയ്‌ക്കും. രാത്രി 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. 

15 മത്സരങ്ങളില്‍ ഒരു ജയം മാത്രം സ്വന്തമാക്കാനായ ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 

അതേസമയം ചെന്നൈ ഏറ്റവും പിന്നിലാണ്. രണ്ട് ജയം നേടിയ അവരുടെ സമ്പാദ്യം എട്ട് പോയിന്റ്.ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്.സിയെ വിറപ്പിച്ചാണ് ഇരുടീമുകളും ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ 2-2ന് ബ്ലാസ്റ്റേഴ്സ് സമനിലയില്‍ തളച്ചിരുന്നു. ആദ്യ പകുതിയില്‍ 2-0ന് മുന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. അതേസമയം സ്വന്തം തട്ടകത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കിയാണ് നിലവിലെ ചാമ്പ്യന്‍മാരുടെ വരവ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരിനെതിരെ ചെന്നൈയിന്റെ വിജയം. ഏഴു മത്സരങ്ങള്‍ക്ക് ശേഷമാണ്  ചെന്നൈയിന്‍ വിജയം നേടിയത്. 

ആദ്യ മത്സരത്തില്‍ എടികെ യെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ 14 മത്സരങ്ങളിലും ജയിക്കാനായിട്ടില്ല. എട്ടെണ്ണത്തില്‍ സമനില വഴങ്ങിയ ടീം ആറു വട്ടം പരാജിതരായി. ഇന്ന് വന്‍ മാര്‍ജിനില്‍ തോറ്റാല്‍ ടീം അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ജയിച്ചാല്‍ ദല്‍ഹിയെ മറികടന്ന് ഒരു പടി മുന്നില്‍ കയറാം. സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സും ചെന്നൈയിനും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. പ്ലേഓഫിനുള്ള വഴിയടഞ്ഞെങ്കിലും ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ഇതുവഴി സൂപ്പര്‍ കപ്പ് യോഗ്യതയിലേക്കാണ് നോട്ടം. അവസാന മത്സരങ്ങളിലെ വിജയം ആത്മവിശ്വാസം കൂട്ടൂമെന്നും വരും സീസണില്‍ ഇത് പ്രചോദനമാവുമെന്നും കോച്ച് നെലോ വിന്‍ഗാദ പറഞ്ഞു . ഡേവിഡ് ജെയിംസിന് പകരക്കാരനായി എത്തിയ പോര്‍ച്ചുഗീസ് കോച്ചിനും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ചുമതലയേറ്റ ശേഷമുള്ള മൂന്നു മത്സരങ്ങളിലും വിന്‍ഗാദക്ക് ജയമില്ല. പ്രതിരോധ താരം ലാസിച്ച് പെസിച്ചിന്റെ രണ്ടു മത്സരങ്ങളിലെ വിലക്ക് ടീമിനെ ബാധിച്ചേക്കും.

ബെംഗളൂരുവിനെതിരായ മത്സരത്തിലെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് താരത്തിന് രണ്ടു മത്സരങ്ങളില്‍ വിലക്കും 300 ഡോളര്‍ പിഴയും എ.എഫ്.ഐ ചുമത്തിയത്. ഏഷ്യന്‍ കപ്പിനിടെ പരിക്കേറ്റ  അനസ എടത്തൊടിക ഇന്ന് കളിക്കുന്ന കാര്യവും സംശയമാണ്. അനസ് പത്തുദിവസമായി ടീമിനൊപ്പം പരിശീലനത്തിനിറങ്ങുന്നുണ്ടെന്നും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെന്നും കോച്ച് പറഞ്ഞു . പക്ഷേ താരം ഇന്ന് കളിക്കുന്ന കാര്യത്തില്‍ കോച്ച് ഉറപ്പ് പറയുന്നില്ല. ഇരുതാരങ്ങളുടെയും അസാനിധ്യത്തില്‍ പ്രതിരോധത്തില്‍ മികച്ച കോമ്പിനേഷന്‍ ഉണ്ടാക്കുകയെന്നതായിരിക്കും വിന്‍ഗാദയുടെ  വെല്ലുവിളി. ലീഗിന്റെ ഇടവേളക്കിടെ ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറിയ മലയാളി താരം സി.കെ വിനീതും ഹളിചരണ്‍ നര്‍സാരിയും ഇന്ന് ആദ്യ ഇലവനില്‍  കളിച്ചേക്കുമെന്നാണ് ചെന്നൈയിന്‍ പരിശീലകന്‍ ജോണ്‍ ഗ്രിഗറി നല്‍കുന്ന സൂചന. പരിക്കിനെ തുടര്‍ന്ന് മൂന്നു മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന മൈല്‍സണ്‍ ആല്‍വ്സിന്റെയും റാള്‍ട്ടെയും തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യും. അവസാന മത്സരത്തില്‍ ജയിക്കാനായത് ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്ന്  ഗ്രിഗറി വെളിപ്പെടുത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

പുതിയ വാര്‍ത്തകള്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.