Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

തോല്‍വിയറിയാതെ ചെമ്പട തലപ്പത്ത്

ബി. ശ്രീഹരിbyബി. ശ്രീഹരി
Feb 13, 2019, 10:13 pm IST
inSports

കൊച്ചി: കാലിക്കറ്റിന്റെ  ചെമ്പടയ്‌ക്ക് പ്രോ വോളി ലീഗില്‍ സര്‍വാധിപത്യം. അഹമ്മദാബാദ്  ഡിഫന്‍ഡേഴ്‌സിനെ ഒന്നിനെതിരെ നാല് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കാലിക്കറ്റ് ഹീറോസ് തുടര്‍ച്ചയായ അഞ്ചാം വിജയം ആഘോഷിച്ചു.  ഇതോടെ പോയിന്റ് പട്ടികയുടെ തലപ്പത്ത് സ്ഥാനം ഉറപ്പിച്ചു കോഴിക്കോടിന്റെ നായകന്മാര്‍. സ്‌കോര്‍: 15-14,11-15,15-11, 15-9, 15-8.

ആദ്യ സെറ്റില്‍തന്നെ ഇരു ടീമും കരുത്ത് കാട്ടി തുടങ്ങി. കാലിക്കറ്റിനായി നായകന്‍ ജെറോം വിനീത് തുടക്കത്തിലേ ആഞ്ഞടിച്ചു. മറു നിരയില്‍ സെര്‍ബിയന്‍ താരം നൊവീക്ക ഒബ്ജലിക്കയും മികച്ച ഫോമില്‍  തുടക്കമിട്ടപ്പോള്‍ സ്‌കോര്‍ ഒപ്പത്തിനൊപ്പം. അജിത്ത് ലാലെന്ന കാലിക്കറ്റിന്റെ സൂപ്പര്‍ താരം സൂപ്പര്‍ സ്മാഷുകളിലൂടെ സെറ്റിന് ചൂടേകി. ഒടുവില്‍ ആര്‍ക്കും മുന്‍തൂക്കമില്ലാത്ത ആദ്യ സെറ്റ് കോഴിക്കോടിന്റെ സ്വന്തം പോളേട്ടന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ ഹീറോസിന്റെ കൈയ്യില്‍.

രണ്ടാം സെറ്റിലും തീപാറുന്ന ഷോട്ടുകള്‍ കോര്‍ട്ടിനെ പ്രകമ്പനം കൊള്ളിച്ചു. നായകന്റെ കളി പുറത്തെടുത്ത ജെറോം വിനീത് ഇടയ്‌ക്കിടെ എതിര്‍കോര്‍ട്ടിനെ നിശബ്ദമാക്കി. അറ്റാക്കര്‍ അജിത്ത് ലാല്‍ പേരിനൊത്ത പ്രകടനം രണ്ടാം സെറ്റിലും തുടര്‍ന്നു. അഹമ്മദാബാദ്  താരങ്ങള്‍ നായകന്‍ രഞ്ജിത്തിന്റെ കൈപ്പിടിച്ച് എതിര്‍കോര്‍ട്ടില്‍ ഉറച്ച് നിന്നതോടെ കളി മാറി. മിന്നും താരങ്ങളല്ലെങ്കിലും ഗുരീന്ദറും മന്ദീപുമെല്ലാം ഒറ്റക്കെട്ടായി ഒന്നിച്ചെപ്പോള്‍ രണ്ടാം സെറ്റ്  അഹമ്മദാബാദ് പോക്കറ്റില്‍ .

 പോയിന്റിനായി ആര്‍ത്തിപൂണ്ട രണ്ട് ടീമുകളെയാണ് മൂന്നാം സെറ്റില്‍ കളത്തില്‍ കണ്ടത്. കൈയ്യും മെയ്യും മറന്ന് ഇരു ടീമും പോരടിച്ചു. സ്‌കോര്‍ 7-6ല്‍ നില്‍ക്കെ റഫറിയോട് തട്ടിക്കയറിയതിന് അഹമ്മദാബാദ്  സൂപ്പര്‍ താരം ഒബ്ജലിക്കയ്‌ക്ക് മഞ്ഞ കാര്‍ഡ് നല്‍കുന്നതിനും കൊച്ചി സ്‌റ്റേഡിയം സാക്ഷിയായി. സ്‌കോര്‍ 10-11ല്‍ നില്‍ക്കെ ലോട്മാന്‍ സൂപ്പര്‍ പോയിന്റ് ഹീറോസിന്റെ പേരില്‍ ചാര്‍ത്തിയതോടെ ഗ്യാലറി ആവേശ ലഹരിയിലായി. അവസാന നിമിഷങ്ങളില്‍ ലോട്മാനൊപ്പം അജിത്ത് ലാലും എണ്ണം പറഞ്ഞ സ്മാഷുകളോടെ കളം നിറഞ്ഞപ്പോള്‍ മൂന്നാം സെറ്റ് കാലിക്കറ്റിന്റെ പേരിനൊപ്പം.

 ഹീറോസ് തനി ഹീറോസാവുകയായിരുന്നു നാലാം സെറ്റില്‍. എതിരാളികളെ മലര്‍ത്തിയടിച്ച് മറുപടിയില്ലാത്ത മുന്നേറ്റം. സ്‌കോര്‍ 5-0. ലോട്മാനെന്ന അതികായന്‍ നാലാം സെറ്റിലും നിറം മങ്ങാതെ ജ്വലിച്ചു. കളത്തിലിറങ്ങിയ എല്ലാ താരങ്ങളും അമ്പരപ്പിക്കുന്ന ഫോമില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു ഹീറോസിനായി. ഗാനങ്ങള്‍ക്കൊപ്പം ഗ്യാലറിയില്‍ നടനമാടിയ കാണികള്‍ക്ക് അകമ്പടിയെന്നോണം കളത്തില്‍ നിറഞ്ഞാടി ചെമ്പട. പതിവുപ്പോലെ ലോട്മാനും അജിത്‌ലാലും ഹീറോസിന്റെ വീരനായകന്മാരായപ്പോള്‍ നാലാം സെറ്റും ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അഞ്ചാം വിജയവും ആഘോഷമാക്കി ഹീറോസ്. 

അവസാന സെറ്റിലും തൊട്ടതെല്ലാം പൊന്നാക്കി ഹീറോസ്. അഹമ്മദാബാദ് താരങ്ങള്‍ അഞ്ചാം സെറ്റിലും താളം കണ്ടെത്താന്‍ വിഷമിച്ചതോടെ ഹീറോസിന് കാര്യങ്ങള്‍ അനായാസം. വിജയം ഉറപ്പിച്ച ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ഹീറോസ് അവസാന സെറ്റിലും എതിരാളികളെ നിഷ്പ്രഭമാക്കി. മത്സരിച്ച എല്ലാ ടീമുകളെയും പരാജയപ്പെടുത്തിയാണ് ഹീറോസ് സെമിയിലേക്ക് പറന്നുകയറിയത്. അവസാന മത്സരത്തില്‍ അതിമാനുഷന്റെ രൂപം പൂണ്ട ലോട്മാന്‍ കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.