Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇനി ചെറുപൂരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:20 am IST
in Sports

വെല്ലിങ്ടണ്‍: വറ്റാത്ത വിജയപരമ്പരകളുടെ കൂടാരത്തില്‍ പുതിയ പൊന്‍തൂവല്‍ ചാര്‍ത്താന്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ ആദ്യ ട്വന്റി 20ക്ക് ഇറങ്ങുന്നു. ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യക്ക് തന്നെയാണ് ട്വന്റി 20യിലും മുന്‍തൂക്കം. വിരാട് കോഹ്‌ലിയുടെ അഭാത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുക. 

ചുരുങ്ങിയ ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തുകയെന്ന വലിയ ദൗത്യമാണ് രോഹിതിന് മുന്നിലുള്ളത്. കോഹ്‌ലിയുടെ അഭാവത്തിലും സര്‍വശക്തമാണ് ടീം ഇന്ത്യ. അവസാന രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ മധ്യനിര കാട്ടിയ ചെറുത്തുനില്‍പ്പ് അടുത്ത ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ പ്രതീക്ഷകളുടെ ആക്കം കൂട്ടുന്നതായി. രോഹിതും, ധവാനും, ധോണിയും, പാണ്ഡ്യയും അടങ്ങുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഫോമിലേക്കുയര്‍ന്നാല്‍ ന്യൂസിലന്‍ഡിലെ ചെറിയ ഗ്രൗണ്ടുകളില്‍ വിസ്മയം തീര്‍ക്കുമെന്നുറപ്പ്. വിക്കറ്റ് കീപ്പര്‍മാരായ ധോണിയും കാര്‍ത്തികും ടീമിലുള്ളപ്പോള്‍ യുവതാരം ഋഷഭ് പന്തിന് എത്രത്തോളം ടീമില്‍ സ്ഥാനം ലഭിക്കുമെന്നത് സംശയം. ഏത് ടീമിനെയും കറക്കിവീഴ്‌ത്താന്‍ കെല്‍പ്പുള്ള സ്പിന്നര്‍മാരും വരിവരിയായി നില്‍ക്കുന്ന ഫാസ്റ്റ്ബൗളര്‍മാരും ചേരുമ്പോള്‍ ടീം ശക്തം. 

മറുവശത്ത് സൂപ്പര്‍ താരങ്ങളായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ട്രന്റ് ബൗള്‍ട്ട് എന്നിവരില്ലാതെയാകും കിവികള്‍ ആദ്യ മത്സരത്തിനിറങ്ങുക. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ഓള്‍ റൗണ്ടര്‍ ഡാരില്‍ മിച്ചലിനും ഫാസ്റ്റ് ബൗളര്‍ ബ്ലെയിര്‍ ടിക്‌നറിനും അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുണ്ട്. ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയ റോസ് ടെയ്‌ലറിലാകും ട്വന്റി 20യിലും ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (നായകന്‍), ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം.എസ്. ധോണി, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹ്മദ്, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്.

ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍ (നായകന്‍), ഡഗ് ബ്രെയിസ്‌വെല്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ലോക്കി ഫെര്‍ഗുസണ്‍, സ്‌കോട്ട് കജ്‌ലീന്‍, കോളിന്‍ മണ്‍റോ, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റനര്‍, ടിം സീഫേര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്‌ലര്‍, ബ്ലെയ്ര്‍ ടിക്‌നര്‍, ജെയിംസ് നീഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.