ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്്‌ബോളില്‍ ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് വെസ്റ്റ്ഹാം. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് കളഞ്ഞുകുളിച്ചത്.
ഇരുപത്തിരണ്ടാം മിനിറ്റില്‍ സാദിയോ മാനെയിലൂടെ ലിവര്‍പൂള്‍ ആദ്യ ലീഡ് നേടിയെങ്കിലും ഇരുപത്തെട്ടാം മിനിറ്റില്‍ അന്റോണിയോയിലൂടെ വെസ്റ്റ്ഹാം തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ വെസ്റ്റ്ഹാം നിരവധി ഗോളവസരങ്ങള്‍ തുറന്നെങ്കിലും അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാഞ്ഞതാണ് ലിവര്‍പൂളിനെ വലിയ നാണക്കേടില്‍നിന്നും രക്ഷിച്ചത്.
പട്ടികയില്‍ 62 പോയിന്റുമായി് ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ രണ്ടാമതുള്ള സിറ്റിയെക്കാളും മൂന്ന് പോയിന്റിന് മുന്നിലാണ്. മുപ്പത്തിരണ്ട് പോയിന്റുമായി വെസ്റ്റ്ഹാം പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.
















