Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രിട്ടോയുടെ മരണം: ദുരൂഹത മാറ്റാന്‍ സിപിഎമ്മിന് ബാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:02 am IST
in Kerala

കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എം ഷാജഹാന്‍. മരണവുമായി ബന്ധപ്പെട്ട്  ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌ക്കര്‍ ഉയര്‍ത്തിയ ചേദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മിന് ബാധ്യതയുണ്ടെന്ന് ഷാജഹാന്‍ ഫേസ് ബുക്കില്‍ ചൂണ്ടിക്കാട്ടി. 

ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നത്  വ്യക്തമാണ്.   മെഡിക്കല്‍ റിപ്പോര്‍ട്ടിലും, മരണസമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നതിലും അവ്യക്തതയുണ്ടെന്ന് സീന പറയുന്നു, തനിക്ക് സത്യാവസ്ഥ അറിയില്ല എന്നും, മെഡിക്കല്‍ റിപ്പോര്‍ട്ട് പാര്‍ട്ടി വാങ്ങി എന്നും, കുടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടിക്കേ അറിയൂ എന്നും സീന വ്യക്തമാക്കുന്നു

ഈ പശ്ചാത്തലത്തില്‍ ഇക്കാര്യത്തിലുള്ള ദുരൂഹത അകറ്റാന്‍ സിപിഎമ്മിന് ബാധ്യതയില്ലേ? ഷാജഹാന്‍ ചോദിക്കുന്നു.

ആശുപത്രിയില്‍ എത്തിക്കുന്ന  അന്ന് രാവിലെ ബ്രിട്ടോക്ക് അവശതയുണ്ടായിരുന്നുവെങ്കിലും വൈകിട്ടേ ആശുപത്രിയില്‍ എത്തിച്ചുള്ളു. ഇക്കാര്യത്തില്‍ എന്തെങ്കിലും അനാസ്ഥയുണ്ടായിട്ടുണ്ടോ? സിപിഎമ്മില്‍ ബ്രിട്ടോക്ക് ഒരിക്കലും ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. ബ്രിട്ടോ രാഷ്‌ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നവര്‍ പാര്‍ട്ടി സെക്രട്ടറിയേറ്റിലും മറ്റും എത്തിയപ്പോള്‍, ബ്രിട്ടോ വെറും പാര്‍ട്ടി മെമ്പറായി തുടര്‍ന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീനക്ക് ദേശാഭിമാനിയില്‍ നിന്ന്  രാജിവച്ചൊഴിയേണ്ട സ്ഥിതി ഉണ്ടായി. ബ്രിട്ടോ പാര്‍ട്ടിയുടെ ശക്തനായ വിമര്‍ശകനായിരുന്നു അതുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടി, സംഘടനയില്‍ അടുപ്പിക്കാതെ മാറ്റി നിര്‍ത്തിയിരുന്നത്. ടി.പി. ചന്ദ്രശേഖരന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍, ശാരീരികാസ്വസ്ഥതകള്‍ മറന്ന് ബ്രിട്ടോ എത്തി മൃതശരീരത്തില്‍ ഒരു റോസാ പൂവ് സമര്‍പ്പിച്ചിരുന്നു, ഷാജഹാന്‍ എഴുതുന്നു.

മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ മരണവുമായി ബന്ധപ്പെട്ടും ബ്രിട്ടോ അസ്വസ്ഥകരമായ ചോദ്യങ്ങള്‍ സിപിഎമ്മിനെതിരെ ഉന്നയിച്ചിരുന്നു.സിപിഎമ്മിന്റെ ജീര്‍ണതയ്‌ക്കും അഴിമതിക്കും വഴിപിഴച്ച പോക്കിനും എതിരെ ബ്രിട്ടോ ഉന്നയിച്ച വിമര്‍ശനത്തിന്റെ കാഠിന്യവും തീവ്രതയും ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഷാജഹാന്‍ എടുത്തു പറയുന്നു.

വിപ്ലവ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഹോമിച്ച വിപ്ലവകാരിയുടെ ദുരൂഹമായ മരണത്തില്‍ പാര്‍ട്ടിയുടെ മൗനം ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഷാജഹാന്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.