തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിന് കരട് ചട്ടം തയ്യാറാക്കിയതായി മന്ത്രി എ.സി. മൊയ്തീന്‍ സഭയെ അറിയിച്ചു.
പഞ്ചായത്ത് ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എന്‍ജിനീയറിങ് വിഭാഗം, നഗരഗ്രാമ ആസൂത്രണ വിഭാഗം എന്നിവയാണ് ഏകോപിപ്പിക്കുന്നത്.
പദ്ധതി സംയോജനവും നിര്‍വ്വഹനവും മികച്ച രീതിയില്‍ നടപ്പാക്കാന്‍ പൊതു സര്‍വിസ് രൂപികരിക്കുന്നതോടെ കഴിയുമെന്നും മന്ത്രി അറിയിച്ചു
















