മലപ്പുറം : ശബരിമലയില്‍ ആചാര ലംഘനം നടത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതില്‍ ചോദ്യം ചെയ്ത് കനക ദുര്‍ഗ നല്‍കി ഹര്‍ജിയില്‍ കോടതി പ്രവേശനത്തിന് അനുമതി നല്‍കി. ശബരിമല ദര്‍ശനത്തിനുശേഷം വീട്ടുകാര്‍ പുറത്താക്കെന്നും ഭര്‍തൃവീട്ടില്‍ പ്രവേശനാനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഹര്‍ജി നല്‍കിയത്. പുലാമന്തോള്‍ ഗ്രാമന്യായാലയനാണ് കേസ് പരിഗണിച്ചത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം പോലീസ് സംരക്ഷണയില്‍ പെരുന്തല്‍മണ്ണ വണ്‍ സ്റ്റോപ് സെന്ററിലാണ് ഇവര്‍ ഇത്രയും നാള്‍ താമസിച്ചിരുന്നത്.
കുട്ടികള്‍ക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും ഇവര്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയോടും വിചാരണയ്‌ക്കായി ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
















