കൊച്ചി : ഭിന്നശേഷിക്കാരുടെ കേസുകള്‍ പരിഹരിക്കാന്‍ പ്രത്യേക കോടതികള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമായി. കേന്ദ്ര ഭിന്നശേഷി അവകാശ നിയമമനുസരിച്ചാണ് ഇത്തരത്തില്‍ പ്രത്യേക കോടതികള്‍ ഒരുക്കുന്നത്.
നിലവിലെ അഡീഷണല്‍ സെഷന്‍സ് കോടതികള്‍ ഭിന്നശേഷിക്കാരുടെ കേസുകള്‍ക്കുള്ള പ്രത്യേക കോടതിയായി മാറ്റുവാനാണ് നീക്കം നടക്കുന്നത്. എല്ലാ ജില്ലകളിലും ഈ മാസത്തോടെ ഇത് പ്രവര്‍ത്തനം ആരംഭിക്കും.
ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ കോടതിമുറിക്കുള്ളില്‍ കയറ്റാനുള്ള സംവിധാനവും റാംപും ഇത്തരം കോടതികള്‍ ഒരുക്കുന്നതാണ്. ഇവിടെ മറ്റു കേസുകള്‍ പരിഗണിക്കില്ല. ശാരീരിക അവശതയുള്ളവര്‍ക്കായി കോടതി വരാന്തയില്‍ ഇരിപ്പിടങ്ങള്‍ ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: