Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയുഷ്മാന്‍ ഭാരത്; ജാള്യത മറയ്‌ക്കാന്‍ കേന്ദ്രത്തിന് ഐസക്കിന്റെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 01:44 am IST
in Kerala

ആലപ്പുഴ: സംസ്ഥാനത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ആയുഷ്മാന്‍ ഭാരത് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചതിലെ ജാള്യത മറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാരിനെതിരെ അധിക്ഷേപവുമായി ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത് നേരിട്ട് അയച്ചതാണ് സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയത്.

  ഇതോടെയാണ് ഇത്തവണത്തെ ബജറ്റില്‍ പദ്ധതി പേരു മാറ്റി അവതരിപ്പിച്ച് മുഖം രക്ഷിക്കാന്‍ ശ്രമം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് കത്തയച്ചതാണ് ഐസക്കിനെ പ്രകോപിപ്പിച്ചത്. എല്ലാവിധ ഫെഡറല്‍ മര്യാദകളെയും ലംഘിച്ചുള്ള കോമാളിക്കളിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെയുള്ള ഐസക്കിന്റെ വിമര്‍ശനം.

 ‘നാട്ടില്‍ എല്ലായിടത്തും സ്പീഡ് പോസ്റ്റില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കത്തുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അവരെ ആയുഷ്മാന്‍ ഭാരത് സേവന ആനുകൂല്യങ്ങള്‍ക്കുള്ള അവകാശികളായി തെരഞ്ഞെടുത്തിരിക്കുന്നു എന്നാണ് കത്തിലുള്ളത്. അഞ്ച് ലക്ഷം രൂപയുടെ വരെ ആരോഗ്യ പരിരക്ഷ അവര്‍ക്ക് ഉറപ്പു നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തലയ്‌ക്ക് മുകളിലൂടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നേരിട്ട് അറിയിക്കുകയാണ്’. എങ്ങനെയാണ് സ്‌കീം നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ആ തീരുമാനങ്ങള്‍ എടുക്കുന്നതേയുള്ളുവെന്ന യാഥാര്‍ഥ്യവും ഐസക്ക് വെളിപ്പെടുത്തുന്നു.

 ഏപ്രില്‍ മുതല്‍ കേരളത്തില്‍ ഈ സ്‌കീം നടപ്പാക്കുന്നതിനുള്ള ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്. അത് എങ്ങനെയാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിട്ടേയുള്ളൂ. ഇതിന്റെ ഘടന, ആനുകൂല്യത്തിന്റെ വലുപ്പം എന്നിവ സംബന്ധിച്ച് ഇപ്പോള്‍ വിളിച്ചിരിക്കുന്ന ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാലേ തീരുമാനമാകൂ എന്നും ഐസക്ക് പറയുന്നു.

 പ്രധാന്‍മന്ത്രി ആവാസ് യോജന എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി ലൈഫ് എന്ന് പേര് മാറ്റി അവതരിപ്പിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. ഇതേ മാതൃക ആയുഷ്മാന്‍ ഭാരത് പദ്ധതിയിലും നടപ്പാക്കാനായിരുന്നു ഇടതുസര്‍ക്കാര്‍ ശ്രമം. എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് കേന്ദ്രസര്‍ക്കാരിന്റെ കത്ത് ലഭിച്ചതോടെ ഈ നീക്കം പൊളിയുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

Kerala

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

പുതിയ വാര്‍ത്തകള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.