Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ന്യൂസിലാന്‍ഡിനെതിരായ ഏകദിനം : ഇന്ത്യയ്‌ക്ക് 35 റണ്‍സ് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 01:01 am IST
in Sports

വില്ലിങ്ങ്ടണ്‍: തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യ അവസാന ഏകദിനത്തില്‍ 35 റണ്‍സിന് കിവികളെ കീഴ്‌പ്പെടുത്തി അഞ്ചു മത്സരങ്ങളുടെ പരമ്പര 4-1 ന് സ്വന്തമാക്കി. 

പതിനെട്ട് റണ്‍സിന് നാല് മുന്‍നിരക്കാര്‍ ആയുധംവച്ച് കീഴടങ്ങിയതോടെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് നീങ്ങിയ ഇന്ത്യ അമ്പാട്ടി റായിഡുവിന്റെ ബാറ്റില്‍ പിടിച്ചാണ് ഉയിര്‍ത്തെഴുന്നേറ്റത്. റായിഡു തൊണ്ണൂറ് റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. റായിഡുവിന് പിന്നാലെ വിജയ് ശങ്കറും ഹാര്‍ദിക് പാണ്ഡയും തകര്‍ത്തടിച്ചതോടെ ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സിലെത്തി.

തുടര്‍ന്ന് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ന്യൂസിലന്‍ഡിനെ യുസ്‌വേന്ദ്ര ചഹലും മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് എറിഞ്ഞൊതുക്കി. 44.1 ഓവറില്‍ 217 ന് ആതിഥേയര്‍ വീണു. ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് കരുത്ത് പകര്‍ന്ന റായിഡുവാണ് കളിയിലെ കേമന്‍. പരമ്പരയിലുടനീളം തീപാറുന്ന ബൗളിങ്ങ് കാഴചവെച്ച മുഹമ്മദ് ഷമി പരമ്പരയുടെ താരമായി.

ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം   മോശമായി . രണ്ടക്കം കടക്കാനാകാതെ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകനും പരിചയ സമ്പന്നനുമായ ധോണിയും അടക്കം നാലു മുന്‍ നിരക്കാര്‍ കൂടാരം കയറിയതോടെ ഇന്ത്യ നാലിന് 18 റണ്‍സെന്ന നിലയിലായി. ശര്‍മ രണ്ട് റണ്‍സിനും ധോണി ഒരു  റണ്ണിനും കീഴടങ്ങി. യുവതാരം ഗില്‍ ഏഴ് റണ്‍സിനും ധവാന്‍ ആറു റണ്‍സിനും വീണു.

അമ്പാട്ടി റായിഡുവിനൊപ്പം വിജയ് ശങ്കറും ചേര്‍ന്നതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് റണ്ണുകള്‍ ഒഴുകിയെത്തിയത്. ശക്തമായി ചെറുത്ത് നിന്ന വിജയ് ശങ്കര്‍ 64 പന്തില്‍ നാല് ബൗണ്ടറിയടക്കം 45 റണ്‍സ് കുറിച്ചു. ആറാം വിക്കറ്റില്‍ റായിഡുവും വിജയ് ശങ്കറും 98 റണ്‍്‌സ് കൂട്ടിച്ചേര്‍ത്തു. വിജയ്ശങ്കര്‍ റണ്‍ഔട്ടായതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്.

സെഞ്ചുറിയിലേക്ക് കുതിച്ച റായിഡു നൂറിന് പത്ത് റണ്‍സ് അകലെ വീണു. ഹെന്‍ റിയുടെ പന്തില്‍ മണ്‍റോ ക്യാച്ചെടുത്തു. 113 പന്തില്‍ നാല് സിക്‌സറും എട്ട് ഫോറും അടക്കം 90 റണ്‍സ് നേടി. പിന്നീടിറങ്ങിയ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തകര്‍ത്തടിച്ചു. 22 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ഫോറും അടിച്ച ഹാര്‍ദിക് 45 റണ്‍സ് കുറിച്ചു. 

ന്യൂസിലന്‍ഡിനായി ഹെന്‍ റി പത്ത് ഓവറില്‍ 35 റണ്‍സിന് നാലു വിക്കറ്റും ബോള്‍ട്ട് 9.5 ഓവറില്‍ 39 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്‌ത്തി.

253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ക്ക് തുടക്കം മുതല്‍ ഇന്ത്യ തിരിച്ചടി നല്‍കി. ഓപ്പണര്‍മാരായ മണ്‍റോയെയും (24), നിക്കോള്‍സിനെയും (8) മുഹമ്മദ് ഷമി മടക്കി. ക്യാപ്റ്റന്‍ വില്യംസണും (39) ലാതവും (37), നീഷാമും (44) കീഴടങ്ങിയതോടെ കിവീസിന്റെ നില പരുങ്ങലിലായി. തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 44.1 ഓവറില്‍ ആതിഥേയര്‍ ഓള്‍ ഔട്ട്്. ബൗളിങ്ങില്‍ തിളങ്ങിയ ഹെന്റി 17 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

യുസ്‌വേന്ദ്ര ചഹല്‍ പത്ത് ഓവറില്‍ 41 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ പോക്കറ്റിലാക്കി. മുഹമ്മദ് ഷമി എട്ട് ഓവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റും പാണ്ഡ്യ എട്ട് ഓവറില്‍ 50 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്‌ത്തി.

ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി 20 പരമ്പര ബുധനാഴ്ച ആരംഭിക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം വില്ലിങ്ങ്ടണിലാണ് അരങ്ങേറുക.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: ആര്‍.ജി.ശര്‍മ ബി ഹെന്റി 2, എസ്. ധവാന്‍ സി ഹെന്‍ റി ബി ബോള്‍ട്ട് 6, ശുബ്മാന്‍ ഗില്‍ സി സാന്‍ഡര്‍ ബി ഹെന്‍ റി 7, എ.ടി. റായിഡു സി മണ്‍റോ ബി ഹെന്റി 90, എം.എസ്. ധോണി ബി ബോള്‍ട്ട് 1, വി.ശങ്കര്‍ റണ്‍ഔട്ട് 45, കെ.എം. ജാദവ് ബി ഹെന്‍ റി 34, എച്ച്.എച്ച്്.പാണ്ഡ്യ സി ബോള്‍ട്ട് ബി നിഷാം 45,  ബി. കുമാര്‍ സി ടെയ്‌ലര്‍ ബി ബോള്‍ട്ട് 6, മുഹമ്മദ് ഷമി റണ്‍ഔട്ട് 1, വൈ.എസ്. ചഹല്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 15, ആകെ 49.5 ഓവറില്‍ 252.

വിക്കറ്റ് വീഴ്ച: 1-8, 2-12, 3-17, 4-18, 5-116, 6-190, 7-203, 8-248, 9-252.

ബൗളിങ്ങ്: എം.ജെ. ഹെന്‍ റി 10-1-35-4, ടി.എ.ബോള്‍ട്ട് 9.5-2-39-3, ജെ.ഡി.എസ്. നിഷാം 5-0-33-1, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം 7-0-33-0, സി മണ്‍റോ 10-0-47-0, എം.ജെ. സാന്‍ഡര്‍ 3-0-18-0, ടി.ഡി ആസില്‍ 5-0-35-0.

ന്യൂസിലന്‍ഡ്:  സി മണ്‍റോ ബി മുഹമ്മദ് ഷമി 24, എച്ച്.എം. നിക്കോള്‍സ് സി ജാദവ് ബി മുഹമ്മദ് ഷമി 8, കെ.എസ്.വില്യംസണ്‍ സി ധവാന്‍ ബി ജാദവ് 39, എല്‍.ആര്‍.പി.എല്‍. ടെയ്‌ലര്‍ എല്‍ബിഡബ്‌ളിയു ബി പാണ്ഡ്യ 1,  ടി.ഡബ്‌ളിയു. എം. ലാതം എല്‍ബിഡബ്‌ളിയു ചഹല്‍ 37, ജെ.ഡി.എസ് നിഷാം റണ്‍ഔട്ട് 44, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എല്‍ബിഡബ്‌ളിയു ബി ചഹല്‍ 11, എം.ജെ. സാന്‍ഡര്‍ സി മുഹമ്മദ് ഷമി ബി പാണ്ഡ്യ 22, ടി.ഡി. ആസില്‍ എല്‍ബിഡബ്‌ളിയു ബി ചഹല്‍ 10, എം.ജെ. ഹെന്‍ റി നോട്ടൗട്ട് 17, ടി.എ.ബോള്‍ട്ട് സി മുഹമ്മദ് ഷമി ബി കുമാര്‍ 1, എക്‌സ്ട്രാസ് 3, ആകെ 44.1 ഓവറില്‍ 217.

വിക്കറ്റ് വീഴ്ച: 1-18, 2-37, 3-38, 4-105, 5-119, 6-135, 7-176, 8-194, 9-204.

ബൗളിങ്ങ്: ബി കുമാര്‍ 7.1-0-38-1, മുഹമ്മദ് ഷമി 8-0-35-2, എച്ച്.എച്ച്. പാണ്ഡ്യ 8-1-50-2, വി.ശങ്കര്‍ 4-0-19-0, വൈ.എസ്.ചഹല്‍ 10-0-41-3, കെ.എം.ജാദവ് 7-0-34-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.