കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 2.6 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ സ്വദേശി ഉനൈസ് ആണ് പിടിയിലായത്. ദോഹയില്‍ നിന്നും വന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. 23 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. മൈക്രോ ഓവനില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
















