കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്റെ അനുബന്ധമായ സംസ്കൃതിബോധ് പരിയോജനയുടെ ആശീര്‍വാദ സഭയും സംസ്ഥാന പ്രശ്നമഞ്ചും ഇന്ന് ആലുവ ചെങ്ങമനാട് സരസ്വതി വിദ്യാനികേതനില്‍. രാവിലെ 10 മുതല്‍ ജില്ലാ ടീമുകള്‍ പങ്കെടുക്കുന്ന സംസ്ഥാന പ്രശ്നമഞ്ചും ഉച്ചയ്ക്കു ശേഷം 2.30 മുതല്‍ ആശീര്‍വാദ സഭയുമുണ്ടാകും.
സംസ്കൃതി ബോധ് പരിയോജനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സംസ്കൃതിജ്ഞാന് പരീക്ഷ, ആചാര്യ പരീക്ഷ, പ്രബന്ധരചന മത്സരം, സംസ്ഥാന പ്രശ്നമഞ്ച് എന്നിവയില്‍ മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിക്കും. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാനന്ദപുരി വിജയികളെ ആശീര്‍വദിക്കും. സംസ്കൃതി ബോധ് പരിയോജന സംസ്ഥാന അധ്യക്ഷന്‍ എം. മാധവന് അധ്യക്ഷനാകും. സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ദിലീപ് കുമാര്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷ ഡോ. സുമതി ഹരിദാസ്, സംസ്ഥാന കാര്യദര്‍ശി എ.കെ. ശ്രീധരന് തുടങ്ങിയവര്‍ പങ്കെടുക്കും.
ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നും മറ്റു പൊതുസ്വകാര്യ വിദ്യാലയങ്ങളില്‍ നിന്നുമായി 35,000 വിദ്യാര്‍ത്ഥികള്‍ സംസ്കൃതി ജ്ഞാന പരീക്ഷയിലും 5000ത്തോളം അധ്യാപകരും രക്ഷിതാക്കളും ആചാര്യ പരീക്ഷയിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: