തിരുവനന്തപുരം: മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരയര്‍ക്ക് പുനഃസ്ഥാപിച്ച് നല്‍കണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വിശദമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
പുരാതരനകാലത്ത് മലയരയാരാണ് മകരവിളക്ക് തെളിയിച്ചിരുന്നത് എന്നത് വസ്തുതയാണെന്നും കടകംപള്ളി പറഞ്ഞു. ഇതുവരെ പുറത്തുവരാത്ത രഹസ്യമാണ് വെളിപ്പെടുത്തുന്നതെന്ന് മന്ത്രി എ.കെ ബാലനും പറഞ്ഞു.
















