Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നടുവൊടിച്ച് ബോള്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2019, 01:51 am IST
in Sports

ഹാമില്‍ട്ടണ്‍: പ്രതിസന്ധികളില്‍ രക്ഷകനായ പടനായകന്‍ വിരാട് കോഹ്‌ലിയുടെ അഭാവം ഇന്ത്യയുടെ കുതിപ്പിന് തിരിച്ചടിയായി. തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ വിജയക്കൊടി നാട്ടിയ ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് കിവികള്‍ നാലാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാഘോഷിച്ചു. തോറ്റെങ്കിലും ഇന്ത്യ പരമ്പരയില്‍ 3-1 ന് മുന്നിലാണ്.

ഇന്ത്യയെ 30.5 ഓവറില്‍ 92 റണ്‍സില്‍ ചരുട്ടിക്കെട്ടിയ ആതിഥേയര്‍ 14.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുമത്തി 93 റണ്‍സ് നേടി.

റണ്‍മെഷീന്‍ കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങ് തിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് തരിപ്പണമായി. . പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മാരക സ്‌പെല്ലാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ഇരുപത്തിയൊന്ന് റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴത്തി. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി. 26 റണ്‍സിന് മൂന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ മടക്കിയയച്ചു.

ശിഖര്‍ ധവാന്‍(13), ഹാര്‍ദിക് പാണ്ഡ്യ (16), കുല്‍ദീപ് യാദവ് (15), യുസ്‌വേന്ദ്ര ചഹല്‍ (18 നോട്ടൗട്ട് ) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍. ധവാനാണ്  ആദ്യം പുറത്തായത്. ആറാം ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 21 റണ്‍സ്. ധവാന്‍ വീണതോടെ ഇന്ത്യയുടെ പതനം തുടങ്ങി.

കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് ഇന്ത്യയെ നയിക്കാന്‍ അവസരം കിട്ടിയ രോഹിത് ശര്‍മയാണ് രണ്ടാമനായി മടങ്ങിയത്. ഇരുനൂറാം ഏകദിന മത്സരത്തിനിറങ്ങിയ രോഹിതിനെ ബോള്‍ട്ട് സ്വന്തം ബൗളിങ്ങില്‍ പിടികൂടി. 

അമ്പാട്ടി റായ്ഡുവിനെയും ദിനേശ് കാര്‍ത്തിക്കിനെയും  ഗ്രാന്‍ഡ്‌ഹോം സംപൂജ്യരാക്കി മടക്കിയതോടെ ഇന്ത്യ നാല് 33 റണ്‍സെന്ന നിലയിലായി.

കോഹ്‌ലിയുടെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ അരങ്ങേറ്റക്കാരന്‍ ശുബ്മാന്‍ ഗില്‍ ഇന്ത്യയെ കരകയറ്റുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ സമ്മര്‍ദത്തില്‍ കുടുങ്ങിയ ഗില്‍ ഒമ്പത് റണ്‍സുമായി കളിക്കളം വിട്ടു. രോഹിതിനെപ്പോലെ ബോള്‍ട്ടിന് റിട്ടേണ്‍ ക്യാച്ച് നല്‍കി. കേദാര്‍ യാദവും ബോള്‍ട്ടിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ഇന്ത്യ ആറിന് 35 റണ്‍സ്. 

തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പരിചയ സമ്പന്നരായ കോഹലിയുടെയോ ധോണിയുടെയോ സഹായം ഇന്ത്യക്ക് അനിവാര്യമായിരുന്നു. രണ്ട് പേരുടെയും അഭാവത്തില്‍ ഇന്ത്യ 92 റണ്‍സിന് തകര്‍ന്നുവീണു. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാം സ്‌കോറാണിത്. ധാംമ്പുളളയില്‍ 88 റണ്‍സിന് പുറത്തായതാണ് ന്യൂസിലന്‍ഡിനെതിരായ ഏറ്റവും ചെറിയ സ്‌കോര്‍. ശ്രീല്ങ്കക്കെതിരെ 54 റണ്‍സിന് പുറത്തായതാണ് ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍.

മറുപടി പറഞ്ഞ ന്യൂസിലന്‍ഡ് അനായാസം ജയിച്ചുകയറി. 212 പന്ത് ശേഷിക്കെയാണ് ഓപ്പണര്‍ ഗുപ്ടില്‍ (14), ക്യാപ്റ്റന്‍ വില്യംസണ്‍ (11) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി കിവികള്‍ വിജയത്തിലേക്ക് പിടിച്ചുകയറി. നിക്കോള്‍സ് (30), ടെയ്‌ലര്‍ (37) എന്നിവര്‍ പുറത്താകാതെ നിന്നു. ഭുവനേശ്വര്‍ കുമാര്‍ അഞ്ച് ഓവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

അവസാന ഏകദിനം ഞായറാഴ്ച വില്ലിങ്ങ്ടണില്‍ നടക്കും.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: ആര്‍.ജി ശര്‍മ സി ആന്‍ഡ് ബി ബോള്‍ട്ട് 7, എസ്.ധവാന്‍ എല്‍ബിഡബ്‌ളിയു ബി ബോള്‍ട്ട് 13, ശുബ്മന്‍ ഗില്‍ സി ആന്‍ഡ് ബി ബോള്‍ട്ട്് 9, എ.ടി. റായ്ഡു സി ഗുപ്ടില്‍ ബി ഗ്രാന്‍ഡ്‌ഹോം 0, കെ.ഡി. കാര്‍ത്തിക് സി ലാതം ബി ഗ്രാന്‍ഡ്‌ഹോം 0, കെ.എം. ജാദവ് എല്‍ബിഡബ്‌ളിയു ബി ബോള്‍ട്ട് 1, എച്ച്.എച്ച്. പാണ്ഡ്യ സി ലാതം ബി ബോള്‍ട്ട് 16, ബി കുമാര്‍ ബി ഗ്രാന്‍ഡ്‌ഹോം 1, കുല്‍ദീപ് യാദവ് സി ഗ്രാന്‍ഡ്‌ഹോം ബി ആസില്‍ 15, വൈ.എസ്. ചഹല്‍ നോട്ടൗട്ട് 18, കെ.കെ. അഹമ്മദ് ബി നിഷാം 5, എക്‌സ്ട്രാസ് 7, ആകെ 30.5 ഓവറില്‍ 92.

വിക്കറ്റ് വീഴ്ച: 1-21, 2-23, 3-33, 4-33, 5-33, 6-35, 7-40, 8-55, 9-80.

ബൗളിങ്ങ്: എം.ജെ. ഹെന്റി 8-2-30-0, ടി.എ.ബോള്‍ട്ട് 10-4-21-5, ഗ്രാന്‍ഡ്‌ഹോം 10-2-26-3, ടി.ഡി ആസില്‍ 2-0-9-1,

നിഷാം 0.5 -0-5-1.

ന്യൂസിലന്‍ഡ് : ഗുപ്ടില്‍ സി പാണ്ഡ്യ ബി കുമാര്‍ 14, നിക്കോള്‍സ് നോട്ടൗട്ട് 30, കെയ്ന്‍ വില്യംസണ്‍ സി കാര്‍ത്തിക് ബി കുമാര്‍ 11, എല്‍.ആര്‍.പി.എല്‍. ടൈലര്‍ നോട്ടൗട്ട് 37, എക്‌സ്ട്രാസ് 1, 14.4 ഓവറില്‍ രണ്ട് വിക്കറ്റിന് 93.

വിക്കറ്റ് വീഴ്ച: 1-14, 2-39.

ബൗളിങ്ങ്: ബി കുമാര്‍ 5-1-25-2, കെ.കെ. അഹമമദ് 3-0-9-0.,എച്ച്.എച്ച് പാണ്ഡ്യ 3-0-15-0, ചഹല്‍ 2്4-0-32-0,  കുല്‍ദീപ് യാദവ് 1-0-2-0. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.