തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ തങ്ങളുടെ ഓഫ്‌ലൈന്‍ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫര്‍ണിച്ചര്‍ രംഗത്തെ അതികായരായ പെപ്പര്‍ഫ്രൈ കേരളത്തില്‍ ചുവടുറപ്പിക്കുന്നു. തിരുവനന്തപുരത്തെ ആദ്യ പെപ്പര്‍ഫ്രൈ ഓഫ്‌ലൈന്‍ സ്റ്റോര്‍ ആയ സ്റ്റുഡിയോ പെപ്പര്‍ഫ്രൈ തുറന്നു. ഇതോടെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, മൈസൂരു, തിരുവനന്തപുരം നഗരങ്ങളില്‍ ഇവരുടെ ഷോറുമായി.
രണ്ടു വര്‍ഷം മുന്‍പ് കൊച്ചിയില്‍ സ്റ്റുഡിയോ പെപ്പര്‍ഫ്രൈ ആരംഭിച്ച ശേഷം, കേരളത്തിലെ ബിസിനസിന് ആക്കം കൂട്ടുകയാണ് തിരുവനന്തപുരം സ്റ്റോറിലൂടെ. തിരുവനന്തപുരത്തെ സ്റ്റുഡിയോ പെപ്പര്‍ ഫ്രൈ സംരംഭം ജിയോസാം ഫര്‍ണിഷിങ്ങ്‌സുമായി ചേര്‍ന്ന് ഫ്രാഞ്ചൈസി മാതൃകയിലാണ് തുടങ്ങിയത്. കേശവദാസപുരത്ത്, ഉള്ളൂര്‍ റോഡില്‍, എഫ്‌സിഐയ്‌ക്കടുത്ത് ശ്രീലക്ഷ്മിയില്‍ 2450 ചതുരശ്ര അടി സ്ഥലത്താണ് സ്റ്റോര്‍.
ഫ്രാഞ്ചൈസി സ്റ്റുഡിയോകളില്‍ ഓണ്‍ലൈന്‍ വിപണനം നടക്കുന്നുവെങ്കില്‍ നല്ലൊരു തുക കമ്മിഷനായും സംരംഭകന് പെപ്പര്‍ഫ്രൈ കൈമാറും.
ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ ശ്രേണിതന്നെയാണ് ഒരുക്കിയിട്ടുള്ളതെന്ന്് എന്ന് പെപ്പര്‍ ഫ്രൈ ഓംനി ചാനല്‍ എക്‌സ്പാന്‍ഷന്‍ മേധാവിയും വൈസ് പ്രസിഡന്റുമായ മിഹിര്‍ കുല്‍ക്കര്‍ണി പറഞ്ഞു.
















