ടെക്നോപാര്‍ക്കില്‍ നിസാന്‍ കമ്പനിയുടെ ഇലക്ട്രിക് വാഹന നിര്‍മാണ കേന്ദ്രം. 2000 പേര്‍ക്കു പ്രത്യക്ഷ തൊഴില്‍. ടോറസ് ഇന്‍വെസ്റ്റ്മെന്റ്, എച്ച് ആര്‍ ബ്ലോക്ക് തുടങ്ങിയ ബഹുരാഷ്‌ട്ര കമ്പനികള്‍ ടെക്നോപാര്‍ക്കില്‍. മൂവായിരം പേര്‍ക്കു തൊഴില്‍ നല്‍കാന്‍ സ്പേസ് ആന്‍ഡ് എയ്റോ സെന്റര്‍ ഓഫ് എക്സെലന്‍സ്, ഏണസ്റ്റ് ആന്‍ഡ്യംങ് കമ്പനിയും കേരളത്തിലേയ്‌ക്ക്, ടെറാനെറ്റ് എന്ന കനേഡിയന്‍ കമ്പനി തിരുവനന്തപുരത്തേയ്‌ക്ക്, തിരുവനന്തപുരത്ത് എയര്‍ ബസ് കമ്പനിയുടെ ബിസ് ലാബ്, തേജസ്, യൂണിറ്റി, ആള്‍ട്ടെയര്‍ തുടങ്ങിയ ബഹുരാഷ്‌ട്ര കമ്പനികള്‍ കൊച്ചിയിലേയ്‌ക്ക്. ലൈഫ് സയന്‍സ് പാര്‍ക്കില്‍ 230 കോടിയുടെ മെഡ്സ് പാര്‍ക്ക്. ഫ്യുജിത്സു, ഹിറ്റാച്ചി കമ്പനികളും കേരളത്തിലേയ്‌ക്ക്.
















