തിരുവനന്തപുരം: ശബരിമലയിലെ വികസനത്തിനായി 739 കോടിയുടെ പദ്ധതികളാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത്. ശബരിമലയില്‍ നിന്നും ലഭിച്ച വരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ ഒരുരൂപ പോലും എടുക്കുന്നില്ലെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
മറ്റ് പ്രഖ്യാപനങ്ങള്‍
ശബരിമല ക്ഷേത്രത്തില്‍ തിരുപ്പതി മാതൃകയില്‍ സംവിധാനം
ശബരിമലയിലെ റോഡ് വികസനത്തിന് 200 കോടി
പമ്പ നിലയ്‌ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി
പമ്പയില്‍ ഒരു കോടി ലീറ്റര്‍ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്: 40 കോടി അനുവദിച്ചു.
റാന്നിയിലും നിലയ്‌ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി പ്രത്യേകമായി അനുവദിച്ചു.
കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടി.
















