Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2019, 11:33 am IST
in Kerala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്. കേരളസര്‍ക്കാരിന്റെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. മെയ് മാസത്തോടെ നടപ്പിലാക്കി തുടങ്ങുന്ന പദ്ധതിയില്‍ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുമെന്നും ഒരു ലക്ഷം വരെ ഇന്‍ഷുറന്‍സ് കമ്പനികളും അഞ്ചു ലക്ഷം വരെ സര്‍ക്കാരും നല്‍കുന്ന രീതിയിലാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ബദലായാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനം കൊണ്ടുവന്നത്. ഇതിനൊപ്പം ആര്‍എസ് ബി വൈ കാരുണ്യ പദ്ധതികള്‍ യോജിപ്പിക്കും. സര്‍ക്കാര്‍ അഞ്ചു ലക്ഷം വരെ നേരിട്ടു നല്‍കുമെന്നും പറഞ്ഞു. സംസ്ഥാനത്ത് ആയുഷ്‌മാന്‍ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കത്തയച്ചിരുന്നു. ഈ പദ്ധതി നടത്തിപ്പിനായി ഇന്‍ഷ്വറന്‍സ് കമ്പനിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തുടങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്ന ഘട്ടം വന്നു. ഇതോടെയാണ് ബജറ്റില്‍ പുതിയ പ്രഖ്യാപനം നടത്തിയത്.

നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ആയുഷ്‌മാന്‍ ഭാരതിനോട് തുടക്കത്തില്‍ മുഖം തിരിഞ്ഞതാണ് സംസ്ഥാനത്തിന് വിനയായത്. ആര്‍എസ്‌ബിവൈ പദ്ധതിയുള്ളതിനാല്‍ കേരളത്തിന് മോദികെയര്‍ പദ്ധതി ആവശ്യമില്ലെന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞത്. മോദികെയര്‍ വെറും ഗിമിക്കാണെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ കേരളം വഴങ്ങുകയായിരുന്നു. 

സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ കേന്ദ്രം നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി കേരളം തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടേയുള്ളൂ. കുറഞ്ഞത് രണ്ടു മാസമെങ്കിലും കഴിഞ്ഞേ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുകയുള്ളു. ഇതിനിടെയാണ് കേരളത്തിലെ 18 ലക്ഷത്തോളം പേര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സിന്റെ അര്‍ഹത അറിയിച്ച്‌ പ്രധാനമന്ത്രി നേരിട്ട് കത്തയച്ചത്.

സ്പീഡ് പോസ്റ്റിലയച്ച കത്ത് ഇതിനകം സംസ്ഥാനത്ത് ഏഴ് ലക്ഷത്തോളം പേര്‍ക്ക് കിട്ടിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ കിട്ടും. കത്തിനൊപ്പം ഗുണഭോക്താവിന്റെ അര്‍ഹത വ്യക്തമാക്കുന്ന നമ്പറുമുണ്ട്. കത്തിനോടൊപ്പം ആധാര്‍ കാര്‍ഡും ആശുപത്രിയില്‍ ഹാജരാക്കിയാല്‍ ഇന്‍ഷ്വറന്‍സ് അര്‍ഹതയുണ്ടാകും. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയ്‌ക്കു പകരം 2011ലെ സാമൂഹ്യ സാമ്പത്തിക സെന്‍സസ് അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രി കത്തയച്ചത്.

പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി നല്‍കണം. കത്ത് കിട്ടിയവര്‍ ചികിത്സ തേടിയെത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന് തലവേദനയാകും. തത്കാലം ആര്‍എസ്‌ബിവൈ പദ്ധതി പ്രകാരം നല്‍കുന്ന 30,000 രൂപാ വരെയുള്ള ചികിത്സ മാത്രമേ സര്‍ക്കാരിന് നല്‍കാനാകൂ. ഈ പദ്ധതിക്ക് ബദലായാണ് ഇപ്പോഴത്തെ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രഖ്യാപനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് ഭീഷണി; കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി, വീട്ടുകാർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി യുവാവിനെ കണ്ടു

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

India

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.