തിരുവനന്തപുരം : കൊച്ചി- കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴിക്കും സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ നിര്‍മ്മിക്കുിമെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു.
ഐടി മേഖലയിലെ തൊഴിലസവരങ്ങള്‍ വര്‍ധിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാധാന്യം കൊടുക്കും. കിഫ്ബിയില്‍ നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും സംസ്ഥാനത്ത് കൊണ്ടുവരും.
ജിഡിസിഎ അമരാവതി മാതൃകയില്‍ ടൗണ്‍ ഷിപ്പുകള്‍. പാരിപ്പള്ളി, വേങ്ങോട് എന്നിവിടങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴികള്‍ നിര്‍മിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
















