കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയെ അധിക്ഷേപിച്ചവര്‍ അത് പിന്‍വലിച്ചു മാപ്പു പറയണമെന്ന് ധീവരസഭ പ്രസിഡന്റ് അഡ്വ. കെ.കെ. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. അധികാരത്തണലില്‍ അനര്‍ഗളം പ്രവഹിക്കുന്ന ഈ ധാര്‍ഷ്ട്യം മത്സ്യമേഖലയില്‍ വിലപ്പോവില്ല.
മാതാ അമൃതാന്ദമയിയുടെ ഭൂമിയിലെ സാന്നിധ്യവും അമ്മയുടെ ആഗോള പ്രശസ്തിയും വര്‍ഗസമര നായകരെ അസ്വസ്ഥരാക്കി തുടങ്ങിയിട്ട് ഏറെ നാളുകളായി. ബ്രിട്ടാസിനെ വെച്ച് നടത്തിയ അപഹാസ്യമായ അപകീര്‍ത്തി നാടകം ധീവരസഭയുടെ തീരദേശ ഹര്‍ത്താലില്‍ തകര്‍ന്നടിഞ്ഞ കാര്യം കേരളം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
















