കണ്ണൂര്‍: തിരുവനന്തപുരത്ത് സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണ്‍ ഐ.പിഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
നിയമത്തിനു മുകളില്‍ പറക്കാന്‍ ഒരു ഓഫീസര്‍ക്കും അധികാരമില്ലെന്നും ഡിസിപി റെയ്ഡ് നടത്തിയത് പ്രശസ്തിക്കുവേണ്ടിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു. ഏത് ഉദ്യോഗസ്ഥരാണെങ്കിലും നിയമത്തിന് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അങ്ങനെയല്ലാത്തത് കൊണ്ടാണ് സര്‍ക്കാര്‍ പിന്തുണയ്‌ക്കാത്തത്. ഇത് സര്‍ക്കാര്‍ നയമല്ല.
സിപിഎം ഓഫീസ് റെയ്ഡുമായി ബന്ധപ്പെട്ട കേസില്‍ ഈ ഉദ്യോഗസ്ഥയ്‌ക്ക് അന്വേഷണ ചുമതലയില്ല. താല്‍ക്കാലിക ചുമതലയായിരുന്നു അവര്‍ക്ക്. അതുകൊണ്ട് തന്നെ അര്‍ഹതയില്ലാത്ത കാര്യമാണ് അവര്‍ ചെയ്‌തെന്നും കോടിയേരി പറഞ്ഞു.
















