കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പ്രണവ്, സുധീഷ് എന്നിവരെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്.
സാരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി വിമര്‍ശിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
















