തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തില്‍ കടന്നല്‍ ഇളകിയതിനെ തുടര്‍ന്ന് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നിര്‍ത്തിവെച്ചു. കടന്നല്‍ ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കാണികളെ സ്ഥലത്തുനിന്നും ഒഴിപ്പിക്കുകയും കളി തല്‍ക്കാലം നിര്‍ത്തി വയ്‌ക്കുകയുമായിരുന്നു.
കാണികള്‍ ചിതറി ഓടി സ്റ്റേഡിയം അലങ്കോലമായതോടെ പതിനഞ്ച് മിനിറ്റോളം കളി നിര്‍ത്തി വച്ചു. മത്സരം കാണാന്‍ പൊതുവെ ആള് കുറവായിരുന്നതിനാല്‍ അപ്പര്‍ ഗ്യാലറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത്.
തേനീച്ച കൂട് ഇളക്കി പ്രകോപനം ഉണ്ടാക്കിയതും അപ്പര്‍ ഗ്യാലറിയില്‍ എത്തിയ കാണികള്‍ തന്നെയാണെന്നാണ് ഇവരുടെ നിഗമനം. സ്റ്റേഡിയത്തിലെ ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ത്യ എ , ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനവുമാണ് ഇന്ന് കാര്യവട്ടത്ത് നടക്കാനിരുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളിലെ വിജയം തുടരാനുറച്ചാണ് ഇന്ത്യ എ ഇറങ്ങാനിരുന്നത്.
















