കോട്ടയം: അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍ ഭാരവാഹികള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ചര്‍ച്ച നടത്തി.
ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ നേതൃത്വം നല്‍കിയ, മുന്നാക്ക വിഭാഗത്തിന് സാമ്പത്തിക സംവരണം നേടിയെടുക്കാന്‍ പ്രവര്‍ത്തിച്ച സുകുമാരന്‍ നായരെ അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍ കേരള ഘടകത്തിനു വേണ്ടി ജനറല്‍ സെക്രട്ടറി കായംകുളം ബിജു എന്‍. പൈ പൊന്നാട അണിയിച്ച് ആദരിച്ചു.
അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍ കേരള ഘടകം പ്രസിഡന്റ് അഡ്വ. കന്യാകുളങ്ങര സുബ്രഹ്മണ്യന്‍ പോറ്റി, സംസ്ഥാന ഭാരവാഹികളായ രാമകൃഷ്ണന്‍ പോറ്റി, ബാലകൃഷ്ണ കമ്മത്ത്, രാജീവ് റാവു തുടങ്ങിയവര്‍ പങ്കെടുത്തു.
















