ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ രണ്ടിടങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ എസ്‌ഐയ്‌ക്കും യുവാവിനും ദാരുണാന്ത്യം. ബൈക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ അര മണിക്കൂറോളം സഹായം ലഭിക്കാതെ റോഡില്‍ കിടന്നാണ് എസ്‌ഐയും റിസോര്‍ട്ട് ഷെഫും മരണമടഞ്ഞത് . സ്‌കൂട്ടറില്‍ ലോറിയിടിച്ച് 10 മിനിറ്റിലേറെ റോഡില്‍ കിടന്ന ശേഷമാണ് മരണപ്പെട്ടത്.
കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആലപ്പുഴ വാടയ്‌ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എ.ജെ.ജോസഫ് (55), ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ്സ് സ്ട്രീറ്റ് ശ്യാം നിവാസില്‍ ശ്യാം ഷാജി (21) എന്നിവരാണ് നടുറോഡില്‍ ചോരവാര്‍ന്ന് മരണമടഞ്ഞത്.
















