തിരുവനന്തപുരം : പനിയെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. പത്തനംതിട്ട ജില്ലയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പൊതുപരിപാടിയില്‍ പങ്കെടുത്ത മന്ത്രി ശനിയാഴ്ച വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും തിങ്കളാഴ്ചയോടെ ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നതെനേനും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: