തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയിഡ് നടത്തിയതിന് മുന്‍ എസിപി ചൈത്രയ്‌ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കും. ഐജി മനോജ് എബ്രഹാം നേരിട്ട് ഡിജിപിക്കാണ് റിപ്പോര്‍ട്ട് കൈമാറുന്നത്.
അനധികൃതമിായി റെയിഡ് നടത്തിയെന്ന് സിപിഎമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. നേരത്തെ എസ്പിയുടെ ചുമതലയുണ്ടായിരുന്ന ചൈത്ര ഇതുസംബന്ധിച്ച് എഡിജിപിക്ക് വിശദീകരണം നല്‍കിയിരുന്നു.
















