Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തിരിച്ചടിച്ച് കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2019, 04:56 am IST
in Sports

കൃഷ്ണഗിരി (വയനാട്): ഇന്ത്യന്‍ താരം ഉമേഷ് യാദവിന്റെ പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഒന്നാം ഇന്നിങ്ങ്‌സില്‍ ലീഡ് വഴങ്ങിയ കേരളം വിദര്‍ഭക്കെതിരായ രഞ്ജി ട്രോഫി സെമിയില്‍ തിരിച്ചുവരവിന്റെ പാതയില്‍. കേരളത്തിന്റെ 106 റണ്‍സിന് മറുപടി പറയുന്ന വിദര്‍ഭ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിന് 171 റണ്‍സെന്ന നിലയിലാണ്.

അവസാന നിമിഷങ്ങളില്‍  ഒരു റണ്‍സിനിടെ  മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതോടെ  വിദര്‍ഭ മൂന്നിന് 170 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്ന് തലകുത്തിവീഴുകയായിരുന്നു. അഞ്ചു വിക്കറ്റുകള്‍ കൂടി ശേഷിക്കെ സന്ദര്‍ശകര്‍ക്ക് 65 റണ്‍സ് ലീഡായി.

ബാറ്റിങ്ങിനയക്കപ്പെട്ട കേരളത്തിന് വിദര്‍ഭയുടെ പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 28.4 ഓവറില്‍ 106 റണ്‍സിന് പുറത്തായി. ഉമേഷ് യാദവ് പന്ത്രണ്ട് ഓവറില്‍ 48 റണ്‍സിന് ഏഴു വിക്കറ്റുകള്‍ വീഴ്‌ത്തി. ഗുര്‍ബാനി 38 റണ്‍സിന് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

കേരള ക്യാപറ്റ്ന്‍ സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ബേസില്‍ തമ്പി എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 37 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് ടോപ്പ്് സ്‌കോറര്‍. സച്ചിന്‍ ബേബി 22 റണ്‍സും ബേസില്‍ തമ്പി പത്ത്് റണ്‍സും നേടി.

ഒന്നാം ഇന്നിങ്ങ്‌സ് തുടങ്ങിയ വിദര്‍ഭയ്‌ക്ക് മുപ്പത്തിമൂന്ന് റണ്‍സിന് ആദ്യ വിക്കറ്റ നഷ്ടമായി. ഓപ്പണര്‍ സഞ്ജയിനെ (19) പുറത്താക്കി നിധീഷാണ് വിദര്‍ഭയ്‌ക്ക് ആദ്യ തിരിച്ചടി നല്‍കിയത്്. ഓപ്പണറായ ക്യാപ്റ്റന്‍ ഫസലിനൊപ്പം പരചിയ സമ്പന്നനായ വസിം ജാഫറും ചേര്‍ന്നതോടെ വിദര്‍ഭയുടെ സ്‌കോര്‍ ഉയര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വസിം ജാഫറിനെ അരുണ്‍ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച്  നിധീഷ് കേരളത്തെ തിരിച്ചുവരവിന്റെ പാതയിലെത്തിച്ചു. 34 റണ്‍സാണ് ജാഫറിന്റെ സമ്പാദ്യം. 

ജാഫറിന് പിന്നാലെ ഫസലും വീണു. സന്ദീപ് വാര്യരുടെ പന്തില്‍ മുഹമ്മദ് അസറുദ്ദീന്‍ ക്യാച്ചെടുത്തു. 142 പന്ത് നേരിട്ട ഫസല്‍ 13 ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 75 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.

തുടര്‍ന്നെത്തിയ ഗുര്‍ബാനിയെ ബേസില്‍ തമ്പി പൂജ്യത്തിന് മടക്കി അയയച്ചു. 23 റണ്‍സ് കുറിച്ച ടൈയ്ഡിനെ സന്ദീപ് വാര്യരും വീഴ്‌ത്തിയതോടെ വിദര്‍ഭ അഞ്ചിന് 171 റണ്‍സിലേക്ക് കൂപ്പുകുത്തി.

സന്ദീപ് വാര്യരും നിധീഷും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. സന്ദീപ് 46 റണ്‍സും നിധീഷ് 53 റണ്‍സുമാണ് വിട്ടുകൊടുത്തത്. ബേസില്‍ തമ്പി 38 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു.

സ്‌കോര്‍ബോര്‍ഡ്

കേരളം ഒന്നാം ഇന്നിങ്ങ്‌സ്: പി. രാഹുല്‍ സി ഫസല്‍ ബി ഗുര്‍ബാനി 9, മുഹമ്മദ് അസറുദ്ദീന്‍ സി താക്കുര്‍ ബി യാദവ് 8, എസ്.ജോസഫ് സി സഞ്ജയ് ബി യാദവ് 0, സച്ചിന്‍ ബേബി ബി ഗുര്‍ബാനി 22, വി.മനോഹരന്‍ സി ഫസല്‍ ബി യാദവ് 0, അരുണ്‍ കാര്‍ത്തിക് സി വഡേക്കര്‍ ബി യാദവ് 4, വിഷ്ണു വിനോട് നോട്ടൗട്ട് 37, ജലജ് എസ് സക്‌സേന സി ഫസല്‍ ബി യാദവ് 7, ബേസില്‍ തമ്പി സി വഡേക്കര്‍ ബി യാദവ് 10, സന്ദീപ് വാര്യര്‍ ബി യാദവ് 0, നിധീഷ് സി ആന്‍ഡ് ബി ഗുര്‍ബാനി 6, എക്‌സ്ട്രാസ് 3 , ആകെ 103.

വിക്കറ്റ് വീഴ്ച: 1-9, 2-17, 3-27, 4-28, 5-40, 6-46, 7-55, 8-71, 9-81

ബൗളിങ്ങ്: ആര്‍.എന്‍. ഗുര്‍ബാനി 11.4-3-38-3, ഉമേഷ് യാദവ് 12-1-48-7, വൈ.എസ്.താക്കുര്‍ 5-0-18-0.

വിദര്‍ഭ ഒന്നാം ഇന്നിങ്ങ്‌സ്: ഫസല്‍ സി മുഹമ്മദ് അസറുദ്ദീന്‍ ബി സന്ദീപ് വാര്യര്‍ 75, സഞ്ജയ് ബി നിധീഷ് 19, വസിം ജാഫര്‍ സി അരുണ്‍ കാര്‍ത്തിക് ബി നിധീഷ് 34, എ.ടൈയ്ഡ് സി നിധീഷ് ബി സന്ദീപ് വാര്യര്‍ 23, ആര്‍.എന്‍്. ഗുര്‍ബാനി സി മുഹമ്മദ് അസറുദ്ദീന്‍ ബി ബേസില്‍ തമ്പി 0, എ.എ.സര്‍വാതെ നോട്ടൗട്ട് 0, എക്‌സ്ട്രാസ്് 20 ആകെ അഞ്ചു വിക്കറ്റിന് 171.

വിക്കറ്റ് വീഴ്ച: 1-33, 2-113, 3-170, 4-171, 5-171

ബൗളിങ്ങ്: എസ്.സന്ദീപ് വാര്യര്‍ 13-3-46-2, ബേസില്‍ തമ്പി 13-3-38-1, എം.ഡി. നിധീഷ് 13-1-53-2, ജലജ് സക്‌സേന 6-1-18-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.