കൃഷ്ണഗിരി (വയനാട്): ഇന്ത്യന്‍ താരം ഉമേഷ് യാദവിന്റെ പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഒന്നാം ഇന്നിങ്ങ്‌സില്‍ ലീഡ് വഴങ്ങിയ കേരളം വിദര്‍ഭക്കെതിരായ രഞ്ജി ട്രോഫി സെമിയില്‍ തിരിച്ചുവരവിന്റെ പാതയില്‍. കേരളത്തിന്റെ 106 റണ്‍സിന് മറുപടി പറയുന്ന വിദര്‍ഭ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിന് 171 റണ്‍സെന്ന നിലയിലാണ്.
അവസാന നിമിഷങ്ങളില്‍ ഒരു റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതോടെ വിദര്‍ഭ മൂന്നിന് 170 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്ന് തലകുത്തിവീഴുകയായിരുന്നു. അഞ്ചു വിക്കറ്റുകള്‍ കൂടി ശേഷിക്കെ സന്ദര്‍ശകര്‍ക്ക് 65 റണ്‍സ് ലീഡായി.
ബാറ്റിങ്ങിനയക്കപ്പെട്ട കേരളത്തിന് വിദര്‍ഭയുടെ പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 28.4 ഓവറില്‍ 106 റണ്‍സിന് പുറത്തായി. ഉമേഷ് യാദവ് പന്ത്രണ്ട് ഓവറില്‍ 48 റണ്‍സിന് ഏഴു വിക്കറ്റുകള്‍ വീഴ്‌ത്തി. ഗുര്‍ബാനി 38 റണ്‍സിന് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
കേരള ക്യാപറ്റ്ന്‍ സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ബേസില്‍ തമ്പി എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 37 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് ടോപ്പ്് സ്‌കോറര്‍. സച്ചിന്‍ ബേബി 22 റണ്‍സും ബേസില്‍ തമ്പി പത്ത്് റണ്‍സും നേടി.
ഒന്നാം ഇന്നിങ്ങ്‌സ് തുടങ്ങിയ വിദര്‍ഭയ്‌ക്ക് മുപ്പത്തിമൂന്ന് റണ്‍സിന് ആദ്യ വിക്കറ്റ നഷ്ടമായി. ഓപ്പണര്‍ സഞ്ജയിനെ (19) പുറത്താക്കി നിധീഷാണ് വിദര്‍ഭയ്‌ക്ക് ആദ്യ തിരിച്ചടി നല്‍കിയത്്. ഓപ്പണറായ ക്യാപ്റ്റന്‍ ഫസലിനൊപ്പം പരചിയ സമ്പന്നനായ വസിം ജാഫറും ചേര്‍ന്നതോടെ വിദര്‍ഭയുടെ സ്‌കോര്‍ ഉയര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വസിം ജാഫറിനെ അരുണ്‍ കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച് നിധീഷ് കേരളത്തെ തിരിച്ചുവരവിന്റെ പാതയിലെത്തിച്ചു. 34 റണ്‍സാണ് ജാഫറിന്റെ സമ്പാദ്യം.
ജാഫറിന് പിന്നാലെ ഫസലും വീണു. സന്ദീപ് വാര്യരുടെ പന്തില്‍ മുഹമ്മദ് അസറുദ്ദീന്‍ ക്യാച്ചെടുത്തു. 142 പന്ത് നേരിട്ട ഫസല്‍ 13 ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 75 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു.
തുടര്‍ന്നെത്തിയ ഗുര്‍ബാനിയെ ബേസില്‍ തമ്പി പൂജ്യത്തിന് മടക്കി അയയച്ചു. 23 റണ്‍സ് കുറിച്ച ടൈയ്ഡിനെ സന്ദീപ് വാര്യരും വീഴ്‌ത്തിയതോടെ വിദര്‍ഭ അഞ്ചിന് 171 റണ്‍സിലേക്ക് കൂപ്പുകുത്തി.
സന്ദീപ് വാര്യരും നിധീഷും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. സന്ദീപ് 46 റണ്‍സും നിധീഷ് 53 റണ്‍സുമാണ് വിട്ടുകൊടുത്തത്. ബേസില്‍ തമ്പി 38 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു.
സ്‌കോര്‍ബോര്‍ഡ്
കേരളം ഒന്നാം ഇന്നിങ്ങ്‌സ്: പി. രാഹുല്‍ സി ഫസല്‍ ബി ഗുര്‍ബാനി 9, മുഹമ്മദ് അസറുദ്ദീന്‍ സി താക്കുര്‍ ബി യാദവ് 8, എസ്.ജോസഫ് സി സഞ്ജയ് ബി യാദവ് 0, സച്ചിന്‍ ബേബി ബി ഗുര്‍ബാനി 22, വി.മനോഹരന്‍ സി ഫസല്‍ ബി യാദവ് 0, അരുണ്‍ കാര്‍ത്തിക് സി വഡേക്കര്‍ ബി യാദവ് 4, വിഷ്ണു വിനോട് നോട്ടൗട്ട് 37, ജലജ് എസ് സക്‌സേന സി ഫസല്‍ ബി യാദവ് 7, ബേസില്‍ തമ്പി സി വഡേക്കര്‍ ബി യാദവ് 10, സന്ദീപ് വാര്യര്‍ ബി യാദവ് 0, നിധീഷ് സി ആന്‍ഡ് ബി ഗുര്‍ബാനി 6, എക്‌സ്ട്രാസ് 3 , ആകെ 103.
വിക്കറ്റ് വീഴ്ച: 1-9, 2-17, 3-27, 4-28, 5-40, 6-46, 7-55, 8-71, 9-81
ബൗളിങ്ങ്: ആര്‍.എന്‍. ഗുര്‍ബാനി 11.4-3-38-3, ഉമേഷ് യാദവ് 12-1-48-7, വൈ.എസ്.താക്കുര്‍ 5-0-18-0.
വിദര്‍ഭ ഒന്നാം ഇന്നിങ്ങ്‌സ്: ഫസല്‍ സി മുഹമ്മദ് അസറുദ്ദീന്‍ ബി സന്ദീപ് വാര്യര്‍ 75, സഞ്ജയ് ബി നിധീഷ് 19, വസിം ജാഫര്‍ സി അരുണ്‍ കാര്‍ത്തിക് ബി നിധീഷ് 34, എ.ടൈയ്ഡ് സി നിധീഷ് ബി സന്ദീപ് വാര്യര്‍ 23, ആര്‍.എന്‍്. ഗുര്‍ബാനി സി മുഹമ്മദ് അസറുദ്ദീന്‍ ബി ബേസില്‍ തമ്പി 0, എ.എ.സര്‍വാതെ നോട്ടൗട്ട് 0, എക്‌സ്ട്രാസ്് 20 ആകെ അഞ്ചു വിക്കറ്റിന് 171.
വിക്കറ്റ് വീഴ്ച: 1-33, 2-113, 3-170, 4-171, 5-171
ബൗളിങ്ങ്: എസ്.സന്ദീപ് വാര്യര്‍ 13-3-46-2, ബേസില്‍ തമ്പി 13-3-38-1, എം.ഡി. നിധീഷ് 13-1-53-2, ജലജ് സക്‌സേന 6-1-18-0.
















