പോര്‍ട്ട് എലിസബത്ത്: ഇമാം ഉള് ഹഖ്, മുഹമ്മദ് ഹഫീസ് എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ പാക്കിസ്ഥാന് വിജയം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവര്‍ അഞ്ചു വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന് 1-0 ന് മുന്നിലായി.
267 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാക്കിസ്ഥാന് അഞ്ചു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ഇമാം 101 പന്തില്‍ 86 റണ്‍സ് നേടി. ഹഫീസ് 63 പന്തില്‍ 71 റണ്‍സുമായി കീഴടങ്ങാതെ നിന്നു.ടോസ് നേടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഹാഷിം ആംലയുടെ 27-ാം സെഞ്ചുറിയുടെ മികവില്‍ അമ്പത് ഓവറില്‍ രണ്ട് വിക്കറ്റിന് 266 റണ്‍സ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: