Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

മുഖപുസ്തകത്തില്‍ നിന്ന് ‘അക്ഷരപ്പെയ്‌ത്ത് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2018, 03:33 am IST
inLiterature

ഇന്റര്‍നെറ്റും മൊബൈല്‍ ആപ്ലിക്കേഷനുകളും ബ്ലോഗുകളും  സജീവമായ പുതിയ കാലഘട്ടത്തില്‍ പുസ്തക വായന അന്യംനിന്നു പോകുമോ എന്ന ആവലാതിക്ക് വിപരീതമായി ചിന്തിക്കുകയാണ് ഒരു കൂട്ടം യുവഎഴുത്തുകാരും അവരുടെ സൗഹൃദ കൂട്ടായ്‌മയും. മലയാള സാഹിത്യരചനാ ലോകത്തിന് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള  നാലപ്പാട്ട് തറവാട് സ്ഥിതിചെയ്യുന്ന തൃശൂര്‍ ജില്ലയിലെ  പുന്നയൂര്‍ക്കുളം    ഗ്രാമത്തില്‍നിന്നാണ് മുഖപുസ്തക(ഫെയ്‌സ്ബുക്ക്) കൂട്ടായ്‌മയിലെ രചനകള്‍ക്ക് അച്ചടി മഷി പതിപ്പിക്കുക എന്ന പുത്തന്‍ ആശയഗതിക്ക് തുടക്കമിട്ടിരിക്കുന്നത്. 

‘അക്ഷരപ്പെയ്‌ത്ത്’ എന്ന പേരിലുള്ള  കൂട്ടായ്‌മയിലെ അംഗങ്ങളുടെ തെരഞ്ഞെടുത്ത സാഹിത്യ രചനകള്‍ അച്ചടിച്ച് മാസികയാക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണ് പ്രിയ എഴുത്തുകാരി മാധവിക്കുട്ടി എന്ന കമലാദാസിന്റെ നാട്ടിലെ യുവ കവികളും എഴുത്തുകാരും അവരുടെ സുഹൃത്തുക്കളും. ഇക്കഴിഞ്ഞ ഓണത്തോടനുബന്ധിച്ചാണ് എണ്‍പതോളം സൃഷ്ടികള്‍ അടങ്ങിയ  ആദ്യ പതിപ്പ് ‘അക്ഷരപ്പെയ്‌ത്ത് ഓണപ്പതിപ്പ് 2018’ എന്ന പേരില്‍ മാസിക രൂപത്തില്‍ പുറത്തിറക്കിയത്.

നാലപ്പാട്ടു തറവാട്ടില്‍ വി.എം. നായരുടെയും ബാലാമണി അമ്മയുടെയും മകളായി ജനിച്ച കമലാദാസ് എന്ന മാധവിക്കുട്ടിയുടെ കളിത്തൊട്ടിലായിരുന്ന നാലപ്പാട്ട് തറവാട്ടിലെ, അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന നീര്‍മാതളം ഇന്നും പൂത്തുലയാറുള്ള   നാലപ്പാട്ട് തറവാട്ടു മുറ്റത്തെ ഒത്തുചേരലുകളും ചര്‍ച്ചകളുമാണ് യുവ എഴുത്തുകാരെ ഫെയ്‌സ് ബുക്ക് കൂട്ടായ്‌മയിലേക്കും, ഒടുവില്‍ രചനകള്‍ അച്ചടിച്ച് മാസിക എന്ന സ്വപ്‌ന സാക്ഷാത്കാരത്തിലേക്കും നയിച്ചത്; ‘അക്ഷരപ്പെയ്‌ത്ത്’നെ കൊണ്ടുചെന്നെത്തിച്ചത്.

പതിനായിരത്തോളം അംഗങ്ങളുള്ള ഒരു വര്‍ഷം മാത്രം പ്രായമായ ‘അക്ഷരപ്പെയ്‌ത്ത്’ സാഹിത്യ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത് പതിനഞ്ച് ‘അഡ്മിന്‍’ മാരാണ്. സ്വന്തം രചനകള്‍ പുസ്തകമാക്കി അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ളവരും, സാഹിത്യ പരിപാടികളിലും വേദികളിലും സ്ഥിരം സാന്നിധ്യമറിയിക്കുന്നവരുമായ നിരവധി എഴുത്തുകാര്‍  ഗ്രൂപ്പ് അംഗങ്ങളുടെയും ‘അഡ്മിന്‍’മാരുടെയും കൂട്ടത്തിലുണ്ട്. എല്ലാ ദിവസവും ഗ്രൂപ്പില്‍ ലഭിക്കുന്ന കഥകളും കവിതകളും വായിച്ചു വിലയിരുത്തുകയും, മികച്ചത് കണ്ടെത്തി ആസ്വാദനം എഴുതി രചയിതാവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയും ഗ്രൂപ്പ് ആദ്യം  മുതല്‍ക്കേ പിന്‍തുടര്‍ന്നു പോരുന്നു.

കഴിവുറ്റ നിരവധി പ്രതിഭകളെ ഓണ്‍ലൈന്‍ എഴുത്തുകാരെന്നു മുദ്ര കുത്തി മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമം നടക്കുന്നുവോ എന്ന സംശയം ഉടലെടുത്തപ്പോള്‍, അവരുടെ സാഹിത്യസൃഷ്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെയാണ് മികച്ച രചനകള്‍ ഉള്‍പ്പെടുത്തി മാസിക രൂപത്തില്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കണം എന്ന ആശയം രൂപം കൊണ്ടതും, ഒടുവില്‍ അത് സാക്ഷാത്കരിക്കപ്പെട്ടതുമെന്ന് മാസികയുടെ ആദ്യ പതിപ്പ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച എഴുത്തുകാരിയും സ്‌കൂള്‍ അദ്ധ്യാപികയും ‘അക്ഷരപ്പെയ്‌ത്ത്’ ഓണപ്പതിപ്പിന്റെ എഡിറ്ററുമായ ഷിജി അനൂപ് പറയുന്നു. 

ആദ്യ സംരംഭമായ ഓണപ്പതിപ്പിനു പിന്നാലെ ‘ടൈറ്റില്‍’ രജിസ്‌ട്രേഷന്‍  പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്   മാസിക രൂപത്തില്‍ ‘അക്ഷരപ്പെയ്‌ത്തി’നെ തുടര്‍ന്നും പതിവായി വായനക്കാരിലെത്തിക്കാനുള്ള പരിശ്രമവും അണിയറയില്‍ സജീവമായി നടന്നുവരികയാണ്. കഴിവുറ്റ എഴുത്തുകാരെ കണ്ടെത്തി കൂട്ടായ്‌മയില്‍ അംഗങ്ങളാക്കിവരുന്നതോടൊപ്പം, ഇന്റര്‍നെറ്റിനു പുറത്തും അവരുടെ സൃഷ്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടരുകയാണ്, ‘അക്ഷരപ്പെയ്‌ത്ത്.’

സുരേഷ്‌കുമാര്‍ നെട്ടൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.