ആലപ്പുഴ: പ്രളയത്തിന്റെ ദുരന്ത മുഖത്തുനിന്നെത്തി നാടിന്റെ കഥ പറഞ്ഞ് നാടോടിനൃത്തവേദിയില്‍ ലക്ഷ്മി വിജയന്‍. ഇരിങ്ങാലക്കുട നാഷണല്‍ എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലക്ഷ്മി. പ്രളയത്തില്‍ തൃശൂര്‍ കരുവന്നൂര്‍പുഴ വഴിമാറി ഒഴുകിയപ്പോള്‍ കുത്തൊഴുക്കില്‍ പിളര്‍ന്ന പാലത്തിന്റെ കഥയും പ്രളയ ദുരിതവുമായിരുന്നു പ്രമേയം. വീടിന്റെ സമീപത്തെ പാലം തകര്‍ന്നതിന്റെ നേര്‍ക്കാഴ്ചയും അനുഭവിച്ച ദുരിതവും ലക്ഷ്മി കാണികള്‍ക്ക് മുന്നിലെത്തിച്ചു.
പാലോം… പാലോം… നല്ല നടപ്പാലം എന്ന കവിതയുടെ വരികളും ഉള്‍പ്പെടുത്തിയായിരുന്നു ഗാനം. നൃത്താധ്യാപകനായ ജ്യോതിഷാണ് വിഷയം തെരഞ്ഞെടുത്തതും ഗാനം ചിട്ടപ്പെടുത്തിയതും.
മൂന്നാം ക്ലാസ് മുതല്‍ ലക്ഷ്മി നൃത്തം പഠിക്കുന്നുണ്ട്.
















