ആലപ്പുഴ: തൊണ്ണൂറു ശതമാനം ഭിന്നശേഷിക്കാരനായിട്ടും സംസ്ഥാന സ്‌കൂള്‍ കലോത്സം കാണാനായി കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് ആസിം എത്തി. കലോത്സവത്തിന്റെ പ്രധാനവേദിയായ ലിയോ തേര്‍ട്ടീന്‍തിലെത്തിയ ആസിമിനെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സ്നേഹത്തോടെ എടുത്തുയര്‍ത്തി.
പന്ത്രണ്ട് വയസ്സുകാരനായ ആസിമിന്റേത് 90 ശതമാനവും ഭിന്നശേഷിയുള്ള ശരീരമാണ്. യൂണിസെഫിന്റെ ചൈല്‍ഡ് അച്ഛീവര്‍ അവാര്‍ഡ്, ഉജ്ജ്വല ബാല്യ പുരസ്‌കാരം, ഇന്‍സ്പയര്‍ ഇന്ത്യ അവാര്‍ഡ് എന്നിവ നേടയട്ടുണ്ട് ആസിം.
ശാരീരിക വൈഷമ്യങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യമാണ് ആസിം. കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ സയീദ്-ജംഷീന ദമ്പതികളുടെ മൂത്ത മകനാണ് ആസിം.
















